Tuesday, June 29, 2010

advt.T.P. Ibrahim khan  jun 25nu  മംഗളം ദിനപത്രത്തില്‍ എഴുതിയ "ശിരോവസ്ത്രം: വിവാടമല്ല, വിവേകമാണ് വേണ്ടത്" എന്ന തലക്കെട്ടില്‍ എഴുതിയ കത്ത് ഞാന്‍ ഇവിടെ  ചേര്‍ക്കുന്നു.  കേരള CBSE  സ്കൂള്‍  മാനേജ്‌മന്റ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌  ആണ് ഇദ്ദേഹം.

അടുത്തകാലത്തായി വിവാദങ്ങളിലൂടെ ശ്രദ്ധേയമായ ശിരോവസ്ത്രധാരണം  അര്‍ഹിക്കുന്നത് കൂടുതല്‍ വിവാധമാണോ?   അതോ വിവേകപൂര്‍ണ്ണമായ സമന്വയമാണോ എന്ന് ചിന്തിക്കേണ്ട കാലം വൈകിയിരിക്കുന്നു.കാല-ദേശാവസ്ഥകള്‍ക്കനുസ്രിതമായി വസ്ത്രധാരണാശൈലിയില്‍ മാറ്റമുണ്ടാകാമെങ്കിലും മൗലികമായ ചില അംശങ്ങള്‍ അതില്‍ അന്തര്‍ലീനമായിട്ടുണ്ട്.  വസ്ത്രധാരണത്തിന്റെ ലക്‌ഷ്യം തന്നെ പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്ത ശരീരഭാഗങ്ങള്‍  മറയ്ക്കുക എന്നതാണ്.

പ്രകൃതിയും കാലാവസ്തയുമായി  ബന്ധപ്പെട്ടിട്ടുള്ള ചില വ്യതിയാനങ്ങള്‍ ഒഴിച്ചാല്‍ ശിരോവസ്ത്രം ധരിച്ചു തല മറയ്ക്കുന്നത് മാന്യതയുടെയും ലാളിത്യത്തിന്റെയും ഭക്തിയുടെയും ചിന്ഹമായി ലോകമാസ്സകലം അംഗീകരിച്ചിട്ടുണ്ട്.

ക്രിസ്തുമത വിസ്വസ്സികള്‍ പ്രാര്‍ഥനകളിലും കുംബസ്സാരവേലയിലും തല മറയ്ക്കുവാന്‍ നിര്‍ബന്ധ ശാസ്സനകള്‍ ഉണ്ട്.
സന്യാസ്സിനികള്‍ക്ക് സിരോവസ്ത്രവും മുഖവും മുന്‍കൈയും ഒഴികെയുള്ള ഭാഗങ്ങളും നിര്‍ബന്ധമായി മറയ്ക്കുന്ന വസ്ത്രധാരനമാണ് നിഷ്കര്ഷിചിട്ടുള്ളത്
സിഖ്മതവിശ്വാസികള്‍  എല്ലാ സ്ഥലങ്ങളിലും ശിരോവസ്ത്രം ധരിച്ചുകൊണ്ടാണ് ഹാജരാകുന്നത്.

മേല്പറഞ്ഞ പശ്ചാതലത്തിലാണ് ഇപ്പോള്‍ വിവാദത്തിനു വിധേയമായിരിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ ശിരോവസ്ത്രധാരണം വിലയിരുത്തേണ്ടത്.  ശിരോവസ്ത്രമുള്‍പ്പെടെയുള്ള വസ്ത്രധാരണം, മുസ്ലിം സ്ത്രീകള്‍ക്ക് ഐചീകമാണ് എന്ന ധാരണയാണ് പ്രാബല്യത്തില്‍ ഉള്ളത്.

മതപരമായ വിധി വിളക്കുകളുടെ അടിസ്ഥാനത്തില്‍ ശരീരഭാഗങ്ങള്‍ മാന്യമായി മറയ്ക്കുന്ന വസ്ത്രധാരനമാണ് ഇസ്ലാം നിര്ധെഷിചിഗ്ട്ടുള്ളത്.  മുസ്ലിം സ്ത്രീകള്‍ക്ക് തലമറയ്ക്കുന്ന  ശിരോവസ്ത്രവും മറ്റു ശരീരഭാഗങ്ങള്‍ മാന്യമായി മറയ്ക്കുന്ന വസത്രധാരണം  നിര്‍ബന്ധമായ കടമയാണ്.  ബാല്യദശയില്‍ തന്നെ ഈ വസ്ത്രധാരണ രീതി അവലംബിക്കേണ്ടത് അത് ഭാവിയില്‍ അനുവര്‍ത്തിക്കാന്‍ അനിവാര്യമാണ്.

അതുകൊണ്ടുതന്നെ ഓരോ സ്കൂളിന്റെയും യൂനിഫോമിനോപ്പം  ബന്ഗിയായി ശിരോവസ്ത്രം ധരിക്കേണ്ടത് എല്ലാ മുസ്ലിം വിദ്യാര്‍ത്ഥികളുടെയും കടമയും അവകാശവുമാണ്.  ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന  മത  സ്വാതന്ദ്ര്യത്തിന്റെ  പരിധിയില്‍ അവരുടെ വിസ്വസപ്രകാരമുള്ള വസ്ത്രധാരണവും വരുന്നുണ്ട്.  ഈ പ്രശനം ഓരോ വ്യക്തികളുടെയും മൗലികഅവകാശത്തിന്റെ ഭാഗമാണ്.

ഭരണഘടനയുടെ 25 -ആം അനുചേദം ഉറപ്പുനല്‍കുന്ന മതസ്വാതന്ദ്ര്യം ഓരോ വ്യക്തിയുടെയും മൌലികാവകാശമാണ്.  വിദ്യാര്‍തികളുടെ അച്ചടക്കത്തിന് സ്കൂള്‍ യൂണിഫോം നിര്‍ബന്ധമാക്കുന്നതോടൊപ്പം  ശിരോവസ്ത്രം ധരിച്ചു വിദ്യാഭ്യാസം ചെയ്യുന്നതിനും അവര്‍ക്ക് സ്വതണ്ട്ര്യമുണ്ട്. 

ഇക്കാര്യത്തില്‍ സമന്വയത്തിന്റെ പാത അവലംബിക്കാന്‍ നിര്‍ദേശിച്ച ബിഷപ്പ് കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആഹ്വാനം മാത്രികാപരമാണ്.  ഇന്ത്യയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിലും അവരുടെ നിര്‍ദ്ധിഷ്ട യൂനിഫോമിനോപ്പം  ശിരോവസ്ത്രം ധരിക്കാനുള്ള മുസ്ലിം വിധ്യാര്തിനികളുടെ അവകാശം നിലനിര്‍ത്തുന്ന ഉത്തരുവുകള്‍ ഉണ്ടാകുകയോ നിയമനിര്‍മാണങ്ങള്‍  നടത്തുകയോ ചെയ്യേണ്ടത് ആവശ്യമാണ്‌. 

ഈ വിഷയത്തെ വിവാദമാക്കി തെരുവിലേക്ക് വലിച്ചിഴയ്ക്കാന്‍ പ്രബുദ്ധരായ കേരളീയര്‍ അനുവദിക്കരുത്. 



    

Sunday, June 20, 2010

 
പ്രഭാതത്തില്‍ ഞാന്‍ നിന്നെ കാത്തിരുന്നു
നീ വന്നില്ല......

പ്രദോഷത്തിലും ഞാന്‍ നിന്നെ കാത്തിരുന്നു
നീ വന്നില്ല......

രാവേറെയായിട്ടും ഞാന്‍ മാത്രം നിന്നെ  കാത്തിരുന്നു
എന്നിട്ടും നീ വന്നില്ല.....

എന്റെ പകലിരവുകള്‍ നിനക്കുള്ളതായിരുന്നു 
അപ്പോഴും നീ മറഞ്ഞിരുന്നു....

എനിക്കറിയാം നീ വരുമെന്നും എനിക്ക് കൂട്ടിരിക്കുമെന്നും 

നീ വരുവോളം ഞാനീ കൂട്ടിലിരിക്കും 

നീ എന്നെ ആദ്യമായ്കണ്ട ഓര്‍ക്കുട്ടില്‍.....    

Sunday, June 13, 2010

"എന്റെ കേരളം എത്ര സുന്ദരം........

ഉഷ ഉതുപ്പിന് വേണ്ടി എഴുതപ്പെട്ട ഈ ഗാനം സ്വപ്ന സദ്രിശ്യമായ ആശയങ്ങളാല്‍ സുന്ദരമാകിലും  യാതാര്‍ത്യവുമായി അത്രത്തോളം  സത്യസന്ധത പുലര്‍താതവയാണ്.   ഞാന്‍ പറയാന്‍ പോകുന്ന വിഷയം ലേശം സ്ഫോടനാത്മകം ആണ്.  രാജാവ് നഗ്നനാണ് എന്ന യാഥാര്‍ത്ഥ്യം വിളിച്ചു പറയാന്‍ ധൈര്യം കാത്റെണ്ടാവര്‍ മാളതിലോളിക്കുകയാണ്.  അവരെയും ഒരു പരിധി വരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.  പ്രാനഭീതി ഏവര്‍ക്കും ഉണ്ടല്ലോ? 
       ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങള്‍ക്കും ബുജികള്‍ക്കും ഉണ്ടായ ഒരു രോഗമാണ് ന്യുനപക്ഷ പ്രീണനം എന്നത്. അവരെ സുഖിപ്പിക്കുന്ന  ഒരു ലേഖനമോ ഒരു വാര്‍ത്തയോ പ്രസിധ്ധീകരിചില്ലെങ്കില്‍ തങ്ങളെയും ഭൂരിപക്ഷ വര്‍ഗീയ വാദിയായി തെറ്റിധ്ധരിചെക്കുമോ എന്ന ഭയം മേല്പറഞ്ഞ രണ്ടു വിഭാഗങ്ങള്‍ക്കും ഇപ്പോളും വിട്ടുമാറിയിട്ടില്ല.  അതോടൊപ്പം ഭൂരിപക്ഷ വര്‍ഗീയതയെ ആക്രമിച്ചു  വിമര്‍ശിക്കാന്‍ ഇവര്‍ക്കുള്ള ധൈര്യവും അപാരം തന്നെ.  ഈ ധൈര്യം എന്തുകൊണ്ട് ന്യൂനപക്ഷത്തിന്റെ വര്‍ഗീയ കളിക്കള്‍ക്ക് നേരെ എടുക്കാന്‍ ധൈര്യം കാണിക്കുന്നില്ല.  അവര്‍ക്കുള്ളതുപോലെ  അന്തര്‍ദേശീയ തലത്തിലുള്ള സംഘടനാ ശക്തി പ്രാദേശീക തലത്തില്‍ പോലും ഇവര്‍ക്കില്ലാതതുകൊണ്ടാണോ എന്ന് സംശയിച്ചു പോയാല്‍ കുറ്റം പറയരുത്.
       ഈയിടെ മംഗളം പത്രത്തിലൂടെ രണ്ടു എഴുത്തുകാരുടെ മൂന്നു ലേഖനങ്ങള്‍ വായിക്കുകയുണ്ടായി.  അവര്‍ ആ പത്രത്തില്‍ സ്ഥിരമായി കോളം  എഴുതുന്നുണ്ട്. പര്‍ധയെ കുറിച്ച് ഒരിക്കല്‍ വായിക്കുകയുണ്ടായി. 1994 നുശേഷമാണ്  കൊച്ചി നഗരത്തില്‍  പര്‍ധ ഉപയോഗത്തില്‍ ആവുന്നത്.  2000 ആയപ്പോള്‍  അത് അറേബ്യയില്‍ എന്ന പോലെ കൊച്ചിനഗരത്തിലും പ്രയോഗത്തില്‍ ആയി. ഈ മാറ്റം എങ്ങിനെ സംഭവിച്ചു എന്നത് ഒത്തിരി അന്വേഷിക്കുമ്പോഴാണ്  പര്‍ധയെക്കുറിച്ച് ഒരു ലേഖനം കണ്ണില്‍ പെടുന്നത്.  വളരെ താല്പര്യത്തോടെ ആദ്യന്തം ആവര്‍ത്തിച്ചു വായിച്ചെങ്കിലും എനിക്കൊന്നും മനസ്സിലായില്ല.  ഭൂമിയില്‍ ആര്‍ക്കെങ്കിലും അത് വായിച്ചിട്ട് എന്തെങ്കിലും മനസ്സിലായോ ആവോ?  തൊടുപുഴയിലെ ചോദ്യകടലാസ്  വിവാദത്തിനു ശേഷം വീണ്ടും ഈ എഴുത്തുകാരന്‍  ആരെയൊക്കെയോ ചീത്ത വിളിചെഴുതി.  അതുവഴി നന്നായി  പ്രിണിപ്പിക്കുകയും ചെയ്തു.  അതുപോലെതന്നെ ലവ് ജിഹാദിന്റെ പ്രശ്നം വന്നപ്പോള്‍  ഇത്തരത്തില്‍ ഉള്ള മറ്റൊന്ന് പ്രസിദ്ധീകരിച്ചു.  ഇവിടെ ഞാന്‍ രണ്ടു പ്രശസ്തരായ എഴുത്തുകാരെ  വിലയിടിച്ചു കാണിക്കാനോ  ഏതെങ്കിലും തരത്തില്‍ വേദനിപ്പിക്കണോ  അല്ല ശ്രമിക്കുന്നത്.  അതിനുള്ള യോഗ്യതയും എനിക്കില്ല. ഞാന്‍ പറയുന്ന കാര്യം എന്റെ ചെറിയ വായനക്കാര്‍ക്ക്, അല്ലെങ്കില്‍ എന്നെ തന്നെ ബോധ്യപ്പെടുതെണ്ടാതിനു വേണ്ടിയാണ്.    
       ഇപ്പോള്‍ പുതിയ വിവാദം ഉണ്ടായല്ലോ.  ഒരു നബാലയും മേരി ജസിന്തയും.  ഈ പ്രശ്നത്തില്‍ ഒരു സവിശേഷതയുണ്ട്.  വാദിയും പ്രതിയും ലിഗപരമായി ഒരേ ഇനമാണ്.  തല മറച്ചു സ്കൂളില്‍ വന്നതിനു വിലക്കേര്‍പ്പെടുത്തിയ പ്രിന്‍സിപ്പല്‍ നിയമനടപടി നേരിടുകയാണ്.  സ്ത്രീയുടെ സ്വാതന്ദ്ര്യത്തിനും അവകാശത്തിനും ഒക്കെയായി ആവശ്യത്തിനും അനാവശ്യത്തിനും ബഹളം വെയ്ക്കുന്ന സ്ത്രീ സങ്കടനകളെയും,  പുരോഗമന വാദികളെയും ഒന്നും ഇപ്പോള്‍  കാണുനില്ലല്ലോ.  പെണ്ണ്എഴുത്തുകാരും ഒളിവിലാണ്.   TV കാണുന്നവര്‍ സാനിടരി നാപ്കിന്റെ  ഒരു പരസ്യം ശ്രദ്ധിച്ചിട്ടുണ്ടാവും.  അതിലെ അമ്മ കഥാപാത്രം മോളോട് പറയുന്ന വാചകം ഇങ്ങിനെയാണ്‌.  
"പക്ഷെ പിരിയട്സില്‍ ഇങ്ങിനെ കറങ്ങിയാലോ?
അപ്പോള്‍ മകളുടെ മറുപടി:  "ഈ ചിന്ത മാറണം അമ്മെ"
പിന്നെ കാണുന്നത് അമ്മയും മോളും കൂടെ പിരിയട്സില്‍  സ്കൂട്ടെരില്‍  ചെത്തി  നടക്കുന്നതാണ്.   ഞാനൊന്ന് ചോദിച്ചോട്ടെ പിരിയട്സില്‍ കറങ്ങി നടക്കുന്ന സ്ത്രീയെ, നിന്റെ വിപ്ലവം അവിടെ തീര്‍ന്നോ?  തലവഴി നീ മുണ്ടിട്ടു നടക്കുന്നതെന്തിനാ. അത്ര വലിയ എന്താപരാധമാണ് നീ ചെയ്തത്. 
     പുരുഷന്മാര്‍ തല മറയ്ക്കാറുണ്ട്,  പോലിസ് പിടിക്കുമ്പോള്‍.  കുറ്റാരോപിതനായി മാധ്യമങ്ങളുടെ ക്യാമറ ഫോക്കസ് ചെയ്യുമ്പോഴെല്ലാം.  പക്ഷെ സ്ത്രീ എന്നും തലയില്‍  മുണ്ട്ഇടണം.  എന്തിന്?  ആര്‍ക്കുവേണ്ടി?  സ്കൂള്‍ പ്രിന്‍സിപല്‍  കോടതി നടപടി നേരിട്ടുകൊണ്ടിരിക്കുന്ന ഈ വേളയില്‍  എന്താണിവിടുത്തെ തെറ്റ് എന്നന്വേഷിക്കാതെ വയ്യ.  കാരണം, മാധ്യമ വിചാരണ പ്രിന്‍സിപ്പല്‍ കുറ്റക്കാരിയെന്നു വിധി പറഞ്ഞു കഴിഞ്ഞു.  
       നമ്മുടെ മക്കള്‍ എന്തിനാണ് സ്കൂളില്‍ പോകുന്നത്.  അല്ലെങ്കില്‍ നമ്മള്‍ എന്തിനായിരുന്നു സ്കൂളില്‍ പോയത്.  മത പ്രചരിപ്പിക്കാന്‍ ആണോ?  
     എന്റെ മതം പ്രസങ്ങിക്കേണ്ട്തും  പ്രദര്‍ശിപ്പിക്കെണ്ടതും  മക്കളുടെ വേഷത്തിലൂടെ സ്കൂളില്‍ ആണോ?
     കേരളം ജന്മം കൊടുത്ത അവതാരപുരുഷനാണ്   ശ്രീനാരായണ ഗുരു.  അദ്ദേഹം പറഞ്ഞതും പ്രവര്‍ത്തിച്ചതും ഒക്കെ നമ്മള്‍  കലാലയങ്ങളില്‍ പഠിച്ചു കഴിഞ്ഞു. ജാതിക്കും മതത്തിനും മുകളില്‍ മറ്റൊന്നുമില്ല, എന്നേതെങ്കിലും പ്രവാചകരോ വാഴ്തപ്പെട്ടവരോ പഠിപ്പിക്കുകയോ നിര്‍ബന്ധിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ,"മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി" എന്ന ഗുരുവിന്റെ ഒറ്റവരി പ്രസ്താവനയ്ക്ക് മറുപടി പറയാന്‍ പോലും പിന്നീട്  ആരാലും കഴിഞ്ഞിട്ടില്ല.  ഇങ്ങിനെയൊരു കാര്യം കേട്ടതായി പോലും ഭാവിക്കാതെയാണ് പലരുടെയും പ്രവര്‍ത്തനം.  
       സമാനമായ  ഒരു വിവാദം നാളുകള്‍ക്കു മുമ്പ് ഇതുപോലുണ്ടായി.  ഒരു പ്രതേക വിഭാഗം ക്രിസ്തീയ  മത വിശ്വാസികള്‍ക്ക്  ദേശീയ ഗാനം ആലപിക്കാന്‍  അവരുടെ മത വിശ്വാസം അനുവദിക്കുന്നില്ല എന്നൊരു പ്രശ്നം.  അതെങ്ങിനെ പരിഹരിച്ചു എന്നറിയില്ല.   അതുപോലെതന്നെ ഒരു പ്രതേക ദിവസം S.S.L.C.പരീക്ഷ എഴുതാന്‍ ബുദ്ധിമുട്ടുള്ള ക്രിസ്ത്യന്‍ വിഭാഗം ഉണ്ടായിരുന്നു.  അവര്‍ക്കുവേണ്ടി പ്രതേക  പരീക്ഷ ക്രമീകരണങ്ങള്‍ അന്ന് നടത്തി എന്നാണെന്റെ ഓര്‍മ. ഇപ്പോള്‍ ഇതാ തട്ടമിട്ടില്ലെങ്കില്‍ പഠിക്കാന്‍ പറ്റില്ലെന്ന അവസ്ഥ.  എല്ലാ ചരിത്രവും നമുക്കറിയാം, നമ്മുടെ നാടിന്റെ പൈതൃകം  മാത്രം നമുക്കറിയില്ല.  അഥവാ അറിയാമെങ്കില്‍ തന്നെ അതിനു പുല്ലുവിലയും.  അടിമത്തത്തില്‍ നിന്ന്  സ്വാതന്ദ്ര്യത്തിലേക്ക്, അസമത്വത്തില്‍ നിന്ന് സമത്വത്തിലേക്ക്, ദുരാചാരങ്ങളില്‍ നിന്ന് സദാചാരത്തിലേക്ക്   അന്തവിശ്വസത്തില്‍ നിന്ന് വിശ്വാസത്തിലേക്ക്  മത ചിന്തയില്‍ നിന്ന് മനുഷ്യ ചിന്തയിലേക്ക്  എല്ലാം നമ്മെ കൈ പിടിച്ചുയര്താന്‍ ഇവിടെ പ്രതേക അവതാര പുരുഷന്മാരും പ്രസ്ഥാനങ്ങളും കാലാകാലങ്ങളില്‍ നമുക്കുണ്ടായിരുന്നു.  അതിനവര്‍ അനുഭവിച്ച കഷ്ടതകള്‍ നന്ദിയോടെ ഓര്‍ക്കാന്‍ പോലും നമുക്ക് താല്പര്യം ഇല്ല.  ഞാന്‍ പിടിച്ച മുയലിനു മൂന്നു ചെവി എന്ന അഹങ്കാരം മാത്രം. 
       ഇവിടെ സൂര്യന്‍ ഉദിക്കുംബോഴാണ് നേരം വെളുക്കുന്നത്‌.  അല്ലാതെ അമ്പലത്തിലെ ആല്‍ മരത്തില്‍ പാട്ട് വെയ്ക്കുംബോഴോ,  പള്ളിമണി അടിക്കുംബോഴോ, സുബഹി ബാങ്ക് വിളിക്കുംബോഴോ  ഒന്നുമല്ല. അധികം  താമസിയാതെ നേരം വെളുക്കും എന്നുറപ്പുള്ളത് കൊണ്ടാണ് നമ്മള്‍ ഇതൊക്കെ ചെയ്യുന്നത്.  അതാണ്‌ ശാസ്ത്രം.
       മലബാര്‍ കൊച്ചി തിരുവിതാംകൂര്‍ എന്നപേരില്‍ വിഘടിച്ചു നിന്നിരുന്ന നമ്മള്‍ കേരളത്തിലൂടെ ഒന്നായി.  പ്രഭാതത്തില്‍ എല്ലാവരും ഉണരുന്നു.  പ്രദോഷത്തില്‍  തല ചായ്ക്കുന്നു. നമ്മുടെ എല്ലാവരുടെയും നാഴിക മണിയില്‍ 24 മണിക്കൂര്‍.  അരിയാഹാരം നമ്മുടെ പ്രധാന ഭക്ഷണം.  മലയാളം നമ്മുടെ പൊതുഭാഷ.  എങ്കില്‍ പിന്നെ വേഷത്തില്‍ മാത്രം  നമുക്കെന്തിനാണ്  വേര്‍തിരിവ്.  വേഷം കണ്ടു നമ്മുടെ കുട്ടികള്‍ മതം തിരിച്ചറിഞ്ഞു പഠിക്കണം എന്നാണോ?  നമ്മുടെ ഉള്ളിലെ വര്‍ഗീയ വിഷ ചിന്തകള്‍ നമ്മോടു കൂടെ മരിച്ച് മണ്ണുടിയട്ടെ.   കാപട്യം ഇല്ലാത്ത കുഞ്ഞുമക്കളുടെ ഉള്ളിലേക്ക് വിഷം കുത്തി വെയ്ക്കണോ?  വിഷപാമ്പുകള്‍ ഇനി ജനിക്കാതിരിക്കട്ടെ.  ജനിപ്പിക്കാതെയും ഇരിക്കണം. 
     കണ്ണ് കെട്ടി ത്രാസ്സും പിടിച്ചു നില്‍ക്കുന്ന നീതി ദേവതയോട് എനിക്കൊന്നെ പ്രാര്‍ഥിക്കാന്‍ ഉള്ളു.  പ്രിന്‍സിപ്പലിന്റെ  പ്രിന്സിപില്‍ തെറ്റാണെങ്കില്‍  അതെ തെറ്റിന്റെ മറുവശമാണ്  തട്ടമിടാതെ പഠിക്കില്ല എന്നത്.  ഇതുകൊണ്ട് പ്രതേകിച്ചു ആര്‍ക്കും ഗുണമില്ല.  നിഷ്കളങ്കരായ കുഞ്ഞുങ്ങളില്‍ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ എന്ന വിഭാഗീയ ചിന്തയുണ്ടാക്കം എന്നല്ലാതെ.  ചക്കില്‍ കെട്ടിയ കാളയെ പോലെ വളരാതിരിക്കാന്‍ ആണ് നമ്മള്‍ കുട്ടികള്‍ക്ക് വിദ്യ കൊടുക്കുന്നത്.  വിദ്യാലയവും വിദ്യാര്‍തികളും ഒരു തെളിനീര്‍ തടാകമാണ്.   ഒരുതുള്ളി വിഷം മതിയല്ലോ ആ ജലാശയം മുഴുവന്‍  വിഷമയമാകാന്‍.  ഓരോ മതവിഭാഗതിനുമായി ഓരോതരം യൂണിഫോം വേണ്ട. ഏകീകൃത യൂണിഫോം മതി.
     അതെ ഈ കലാപം മേരി ജസിന്തയോടല്ല.  കേരളത്തിന്റെ നാളിതെവരെയുള്ള മതേതര സാഹോദര്യത്തിന്റെ നേര്‍ക്കാണ്.  അത് കാണാതെ പോവരുത്.  മത ചിന്തയോ ജാതി ചിന്തയോ മനസ്സിലില്ലാത്ത, ഏവരും ഒരുമയോടെ ജീവിക്കണമെന്നും, ഈ നാട്ടില്‍ മതങ്ങളുടെ കൊലവിളികള്‍ ഉണ്ടാവരുതെന്നും ആഗ്രഹമുള്ള  ഒരു വലിയ വിഭാഗം മലയാളികളോട് ആണ്.  ആയതിനാല്‍ ഈ  പ്രശ്നം അതര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളികളയണമെന്ന്  പ്രാര്‍ഥിക്കുന്നു.  
     ഈ നാടിനുവേണ്ടി ജീവനും ജീവിതവും ഹോമിച്ചവരെ.......
     ഈ നാട്ടിലെ ആയിതോചാടനങ്ങള്‍  അവസാനിപ്പിക്കാന്‍  മറ്റുമതങ്ങളെ പ്രോത്സ്സാഹിപ്പിച്ച നാട്‌വാണികളെ.......             നിങ്ങളുടെ ആത്മാക്കള്‍ക്ക് കുറ്റബോധം തോന്നുന്നുണ്ടോ?      വെളുക്കാന്‍ തേച്ചതൊക്കെ പാണ്ടായി എന്ന്. 

ബര്‍സ എന്ന സ്ത്രീ പക്ഷ ചിന്താ  നോവല്‍ എഴുതിയ  Dr. ഖദീജ മുംതാസിനെ  ആദരവോടെ സ്മരിച്ചുകൊണ്ട്.
ധീര സ്വാതന്ദ്ര്യ  സേനാനികള്‍ക്ക്‌ മുന്‍പില്‍   
ഭാരതമാതാവിനു മുന്‍പില്‍ 
ദേശീയ പതാകയ്ക്കു മുന്‍പില്‍ 
എന്റെ അഭിവാദ്യങ്ങള്‍.........

ഉഷ  ഉതുപ്പ് ഇനിയും പാടട്ടെ. നമുക്ക്  കൂടെ പാടാം.

ഹിന്ദുവും  ക്രിസ്ത്യനും മുസല്‍ മാനും  എന്റെ സഹോധരരായ് 
ഇവിടെ എന്റെ സഹോധരരായ്.
                                                                                   ജയ്‌ ഹിന്ദ്‌.


ചിന്തിക്കേണ്ടത്:   
ഒരു മിശ്ര പ്രണയം ഉണ്ടായാല്‍ കത്തികള്‍ എത്ര ചോര കുടിക്കും.
 

Tuesday, June 8, 2010

ജൂണ്‍  5  കേരളം, സാഘോഷം പരിസ്ഥിതി ദിനം  ആചരിച്ചു.  നേതാക്കന്മാരൊക്കെ  ക്ഷണിക്കപ്പെട്ട സദസ്സിനു മുന്‍പാകെ മരം നാട്ടു കൈ നനച്ചു.    ഈ ഉധ്യമാതിനു സത്യത്തില്‍ മനോരമ അഭിനന്ദനം അര്‍ഹിക്കുന്നു. അവര്‍ ഇതെക്കുറിച്ച്  പ്രത്യേകമായി  എഴുതുകയും, ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. നല്ലത്.  

      എന്നാല്‍ ഈ ആശയം മനോരമയ്ക്കും മാസ്സങ്ങല്‍ക്കുമുന്പേ ഞാന്‍ ബ്ലോഗ്‌ തുടങ്ങി  ആദ്യം എഴുതിയതും  ഇത് തന്നെ ആയിരുന്നു, എന്ന കാര്യം  ഞാന്‍ മരം നടുന്ന  എല്ലാവരെയും ഓര്‍മിപ്പിക്കുന്നു.  ഈ ആശയം മനോരമ പോലുള്ള വമ്പന്‍ ബാനറിനു നിസ്സാരമായി വിജയിപ്പിക്കാന്‍ ആവുന്ന കാര്യം ആണ്.  മനോരമ ഭൂമിക്കൊരു കുട പിടിക്കും മുന്‍പേ  ഞാന്‍ ഭൂമിയ്ക്കൊരു കൂടാരം കെട്ടിയിരുന്നു, എന്ന കാര്യം  കുറച്ചു അഭിമാനത്തോടെ അവകാശപ്പെടുന്നു.

                                                            indu the hindu.