Monday, February 7, 2011

      സ്വാമിയേ ശരണമയ്യപ്പാ... 
        വേണ്ടെന്നു വെച്ചാലും  സമ്മതിക്കില്ല, പിന്നെ  ഞാനെന്തു  ചെയ്യും.  കുറച്ചായി  ഞാനിവിടെ  മതത്തിനെതിരെ  വാളെടുക്കാന്‍ തുടങ്ങിയിട്ട്.  വിഷയം ഒന്ന് മാറാം  എന്ന് കരുതിയിട്ടു സാഹചര്യം  എന്നെ അനുവദിക്കുന്നില്ല.
       കഴിഞ്ഞ പൌര്‍ണമി നാളില്‍ നാട്ടില്‍ നിന്നും ഒരു ഫോണ്‍ വന്നു.  അവിടെ പലരും ചന്ദ്രനില്‍ പരിശുദ്ധ മാതാവിനെ കാണുന്നു  എന്ന് പറഞ്ഞുകൊണ്ട്.  ഇതപ്പോള്‍ തന്നെ പുച്ഛത്തോടെ തള്ളികളഞ്ഞു എങ്കിലും ചന്ദ്രനെ നോക്കാന്‍ തന്നെ ആയിരുന്നു എന്‍റെ തീരുമാനം.  ഇവിടെ അപ്പോള്‍  ചന്ദ്രന്‍ ഉധിചിരുന്നില്ല.  പോരാഞ്ഞു പകല്‍ മുഴുവന്‍ മഴയും .  എന്നാല്‍  പത്തര കഴിഞ്ഞപ്പോള്‍ ആകാശം തെളിഞ്ഞു,  ചന്ദ്രനെ കാണാനായി.  ഞാന്‍ പല ആങ്കിളില്‍ നിന്നും നോക്കി എങ്കിലും എനിക്ക് പ്രതേകിച്ചു ഒന്നും തോന്നിയില്ല.  അപ്പോളും എന്‍റെ കുടുംബക്കാര്‍ വ്യക്തമായി കണ്ടതായി സാക്ഷ്യം പറയുന്നു.  ഇതിനിടയിലാണ്  ശബരി മല ദുരന്തവും. മകരവിളക്ക്‌ കണ്ടു മടങ്ങുന്നവരിലേക്ക് മരണം സംഹാര ന്രിത്തമാടി.  തുടര്‍ന്ന് പതിവുപോലെ ഞെട്ടല്‍, അന്വേഷണങ്ങള്‍, കുട്ടപ്പെടുതലുകള്‍ എന്നീ  ക്രിയകളും.   തുടര്‍ന്ന് മകരവിളക്കിനെ തന്നെ ചോദ്യം ചെയ്തുള്ള പ്രമുഖരുടെ  പ്രസ്താവനകളും.  മകരവിളക്കിന്റെ  വിശ്വാസ്യത സത്യത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ യുക്തിവാദി സംഘം ചോദ്യം ചെയ്തതും  കര്‍പൂര ദീപമെന്നു ദേവസ്വം ബോര്‍ഡ് അങ്ങീകരിച്ചതും ആണ്.  രസകരമായ വസ്തുത മറ്റൊന്നാണ്. ചില മതാധിഷ്ടിത പത്രങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ക്ക് അമിത പ്രാധാന്യം നല്‍കി.  സ്വന്തം മതത്തിന്‍റെ, യുക്തിക്കും, കാലത്തിനും നിരക്കാത്ത  ആചാരാനുഷ്ടാനങ്ങളെ  പ്രോത്സാഹിപ്പിക്കുന്ന ഇവര്‍ക്ക് മകരവിളക്കിനെ ചോദ്യം ചെയ്യാന്‍  എന്ത് ധാര്‍മീകതയാനുള്ളത്.   ആദ്യം സ്വന്തം കണ്ണിലെ കോലെടുത്തു കളയു, എന്നിട്ട് പോരെ അന്യന്‍റെ കണ്ണിലെ കരടു നീക്കല്‍.
       ഇത്ര ഭീമമായ പുരുഷാരം തടിച്ചു കൂടുന്നിടതെല്ലാം ഇതുപോലുള്ള ദുരന്തങ്ങള്‍  ഏതു നിമിഷവും ഉണ്ടാകാം.  അല്ലെങ്കില്‍ അത്രയേറെ വിപുലമായ സജ്ജീകരണങ്ങള്‍ ഉണ്ടാവണം.  ഹജ്ജ് കര്‍മതിനിടയില്‍ മുന്‍കാലങ്ങളില്‍ എത്രയെത്ര ദുരന്തങ്ങള്‍ ഉണ്ടായിരിക്കുന്നു.  അതില്ലായ്മ ചെയ്യാന്‍ ഓരോ വര്‍ഷവും സൗദി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ കണ്ടു പഠിക്കേണ്ടതാണ്.  മനുഷ്യ ജീവന്‍റെ സുരക്ഷിതത്വത്തിന്  ഏതു രീതിയില്‍ സജ്ജീകരണം ഒരുക്കുന്നതിനും അവര്‍ക്ക് വിശാല മനസ്സാനുള്ളത്.  ഇവിടെ നമുക്കോ?  വനഭൂമി വിട്ടുകൊടുക്കാന്‍ പ്രശ്നം.  വന്യ ജീവി സംരക്ഷണ നിയമം.  ദേവസംബന്ധമായ പ്രശ്നങ്ങള്‍ മറു വശത്ത്.  അങ്ങിനെ നൂറുകൂട്ടം നൂലാമാലകള്‍.
       മണ്ഡലകാലത്ത് ശബരിമലയില്‍ ഉണ്ടാവുന്ന കോടികളുടെ നടവരവ് മലയാളിയുടെതല്ല  എന്ന തിരിച്ചറിവ്എങ്കിലും നമുക്കുണ്ടാവേണ്ടേ?  നൂറു ഇട്ടാല്‍ അമ്പതു തിരിചെടുക്കുന്നവനാണ് മലയാളി എന്ന യാഥാര്‍ത്ഥ്യം നമുക്കല്ലേ അറിയൂ.  
സ്വാമിയേ ശരണമയ്യപ്പാ...
വാല്‍ കഷ്ണം 
മേരിചേച്ചി നാട്ടിലേക്ക് വിളിച്ചപ്പോള്‍ 7 വയസ്സുകാരന്‍ പരാതി പറഞ്ഞു.  അമ്മെ എന്നെ വാസ്സന്‍ ഐ  കെയര്‍ ആശുപത്രിയില്‍ കൊണ്ട് പോകണം എന്ന്.  എന്താ മോനെ കാര്യം എന്നന്വേഷിച്ചപ്പോള്‍ അവന്‍ പറഞ്ഞു, എന്‍റെ കണ്ണിനെന്തോ കുഴപ്പം ഉണ്ട്.  എല്ലാവരും ചന്ദ്രനില്‍  മാതാവിനെ  കണ്ടു.  എനിക്ക് മാത്രം  മാതാവിനെ കാണാന്‍ പറ്റിയില്ല.  അതുകൊണ്ട് എന്നെ ഉടനെ വാസ്സന്‍ ഐ കെയറില്‍ കൊണ്ടുപോകണം.