Friday, July 2, 2010

മംഗളം 25 ജൂലായില്‍ പ്രസിദ്ധീകരിച്ച കത്താണ് ഇതെഴുതാന്‍ പ്രേരിപ്പിക്കുന്നത്.
നിങ്ങള്‍ക്കൊക്കെ മതം മതി!!!!!


     ശ്രീ ഇബ്രാഹിം ഖാന്‍ പറയുന്നത് കേട്ടാല്‍  കാന്തപുരത്തെപോലുള്ളവര്‍ക്ക്  വേണ്ടിയാണോ അദ്ദേഹം സംസാരിക്കുനത് എന്ന് സംശയിച്ചു പോകും.   മാന്യമായ വസ്ത്രധാരണം എന്ന് പറഞാല്‍ അത് തട്ടമിടുമ്പോള്‍ ആണ് എന്ന് പറയുന്നത് അംഗീകരിക്കാന്‍ ആവാത്തതാണ്.  തട്ടമിടാതെ നടക്കുന്ന മറ്റു മത വിഭാഗത്തില്‍ ഉള്ളവരുടെ വേഷവിധാനം അപ്പോള്‍ മാന്യത കുറവുള്ളതാണോ?  
     ക്രിസ്തുമതം പ്രാര്‍തനകളില്‍ തല മറയ്ക്കുന്നതായി പറയുന്നു.  നിഷേധിക്കുന്നില്ല.  എന്നാല്‍ അത് പള്ളികളില്‍ മാത്രമാണ് എന്ന കാര്യം ഓര്‍മിക്കണം.  മറ്റ്അവസരങ്ങളില്‍  ഒന്നും തന്നെ അവര്‍ തല മറയ്ക്കാറില്ല.  ബൈബിള്‍ അതാവശ്യപ്പെടുന്നുമില്ല.  മധ്യപൌരസ്ത്യ  ദേശത്തെ നാട്ടു നടപ്പിന്റെയും സംസ്കാരത്തിന്റെയും ഭാഗം മാത്രമാണിതെന്ന് തിരിച്ചറിയുവാന്‍ ഇന്നവരെകൊണ്ടാവുന്നുണ്ട്.  കൂടാതെ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തരം കാര്യങ്ങളില്‍ അവര്‍ക്കുള്ള നിര്‍ബന്ധ ബുദ്ധിയിലും  മാറ്റം വന്നതായി കാണാം.  ഒരു കാലത്ത് ക്രൈസ്തവ  സ്ത്രീകള്‍ പൊട്ടു തൊടുന്നത് നിഷിദ്ധമായിരുന്നു.  എന്നാല്‍ ഇന്ന് പൊട്ടു മാത്രമല്ല, വിവാഹിതകള്‍ സീമന്തരേഖയില്‍ കുങ്കുമം ചാര്‍ത്തുന്നത് പോലും സര്‍വ്വ സാധാരണമായ കാഴ്ചയാണ്.
     അത് പോലെ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഇന്ന് മെഴുകുതിരിയോടൊപ്പം  നിലവിലക്കിനും  സ്ഥാനം ഉണ്ട്.  ഒരു കാലത്ത് ഇത് ചിന്തിക്കാന്‍ ആവില്ലായിരുന്നു.  പള്ളി പെരുന്നാളുകളില്‍ ബാന്‍ഡ് വാദ്യം മാത്രമായിരുന്നു.  ആ സ്ഥാനത്  ഇന്ന്  ചെണ്ടയും  ശിങ്കാരിമേളവും ഒരു പുതുമ അല്ലാതായി.
     പുതുക്കി പണിതിട്ടുള്ള ദേവാലയങ്ങളുടെ കൊടിമരം  ശ്രദ്ധിച്ചിട്ടുണ്ടോ.  ഏതോ അമ്പലത്തില്‍ ആണോ എന്ന് സംശയിച്ചു പോകും.
     ചില സഭകളുടെ മേലധ്യക്ഷന്മാരുടെ സ്ഥാന വസ്ത്രങ്ങള്‍ പോലും ഇന്ന് കാവി നിറത്തിലുള്ള കോട്ടന്‍ കൊണ്ട്  ഉണ്ടാക്കിയതാണ്.  ഇത്തരം മാറ്റങ്ങളൊക്കെ സൂചിപ്പിക്കുന്നത് ഈ മണ്ണിന്റെ സംസ്കാരത്തോടുള്ള അവരുടെ ആദരവും സ്വന്തം പൈത്രികതോടുള്ള അവരുടെ ബഹുമാനവും കൂടിയാണ്.  ഇതുകൊണ്ട് അവര്‍ക്ക്  ക്രിസ്തു മതിലുള്ള വിശ്വാസത്തിനു യാതൊരു കുറവും വന്നിട്ടില്ല എന്നതും  എടുത്തു പറയേണ്ടതാണ്.
     എന്നാല്‍ ഇത്തരം മാറ്റങ്ങള്‍ക്കു വിധേയമാവാന്‍ മടിക്കുന്ന വിഭാഗങ്ങളും ഉണ്ട്. പൊട്ട്,  സ്വര്‍ണ്ണം ഇവയൊക്കെ ഉപയോഗിക്കാത്ത  സഭകളെ കുറിച്ച്  ഞാന്‍ പറയേണ്ട കാര്യം ഇല്ലല്ലോ.  
     അതുപോലെ സിഖ്മതം.  അവര്‍ക്ക് തലപ്പാവ് മാത്രം അല്ല.  
ക്രിപാണ്‍ കൂടി ഉണ്ട്.  അത് വീട്ടില്‍ വെച്ചാല്‍ മതിയെന്ന് ലോകസഭ പോലും പറഞ്ഞിട്ടുണ്ട്.  പിന്നെ അവരുടെ തലപ്പാവ്.   അതവര്‍ നിര്‍ബന്ധമായും ധരിക്കണം.  കാരണം അവര്‍ക്ക് മുടി മുറിക്കാന്‍ പാടില്ല. നീണ്ട തലമുടി ജട പിടിപ്പിച്ചു എവിടെല്ലാം കൊണ്ട് നടക്കും.  നാടിനു തന്നെ  പേര് ചീത്തയാവില്ലേ മറ്റു രാജ്യങ്ങളുടെ മുന്നില്‍.  ഇപ്പോള്‍ തന്നെ ചില സന്യസ്സിമാരുടെ താടിയും മുടിയും വസ്ത്രമില്ലായ്മയും ഒക്കെ BBC  പോലുള്ള ചാനലുകള്‍   കാണിക്കുമ്പോള്‍  അന്തസ്സോടെ കൊണ്ടുനടക്കുന്ന എന്റെ പൗരത്വം ആണ് അപമാനിക്കപ്പെടുന്നത്.  ആയതിനാല്‍ അവര്‍ പുരുഷന്‍ മാര്‍ തലപ്പാവ് ധരിക്കട്ടെ.   ഇവിടെ സ്ത്രീയുടെ തലയില്‍ മറച്ചു പിടിക്കേണ്ട ഗുഹ്യഭാഗങ്ങള്‍ ഒന്നും തന്നെ ഇല്ല.ഭാരതത്തെകുരിച്ചു പറയുമ്പോള്‍ ഭാരതമാതാ എന്നാണു വിവരിക്കുന്നത്.  ഭാരത സ്ത്രീ തലയെടുപ്പോടെ നില്‍ക്കുമ്പോള്‍, നമ്മുടെ മാതൃരാജ്യത്തിന്റെ അന്തസ്സ് തന്നെയാണ് ഉയരുന്നത്.
      പലവിധത്തിലുള്ള തീവ്രവാദം കൊണ്ട് നാടും  നാടുവാഴികളും യാതന അനുഭവിക്കുമ്പോള്‍ അതിന്റെ വേരുകള്‍ എവിടെ നിന്ന് എന്ന് കൂടി അന്വേഷിക്കേണ്ടതുണ്ട്.  നാട്ടില്‍ ഒരു കലാപം ഉണ്ടാക്കാന്‍ രാഷ്ട്രീയക്കാര്‍ ആയാലും, ആധോലോകം ആയാലും മറ്റാരായാലും  കൂടുതല്‍ ഉപയോഗിക്കുന്നത് മതങ്ങളെ ആണ്.  മതങ്ങളുടെ ഇത്തരം അനാവശ്യ നിര്‍ബന്ധ ബുദ്ധിയില്‍ ഒന്ന് തോണ്ടിയാല്‍ മതി  തീ പിടിക്കാന്‍ എന്നവര്‍ക്ക് നന്നായറിയാം. ഭാരതത്തിലെ ഓരോ പൗരനും മതചിന്ത മാത്രം കൊണ്ട് നടന്നാല്‍  മതേതരത്വം എന്ത് ചെയ്യണം എന്ന് കൂടി പറയേണ്ടിയിരിക്കുന്നു.  മതേതരത്വം എന്ന വാക്കിനെ ഇന്ന്  മതം പ്രചരിപ്പിക്കാനും മത നിയമങ്ങള്‍ നടപ്പിലാക്കാനും ഉള്ള സൂത്രവാക്യം ആയാണ് പലരും വ്യാഖ്യാനിക്കുന്നത്.  
     സ്കൂള്‍ യൂണിഫോമിന്റെ കൂടെ ഒഴിവാക്കാന്‍ ആവുന്ന മത  ചിന്ഹങ്ങള്‍ ഒഴിവാക്കുമ്പോള്‍ ഭരണഘടനാ ഉറപ്പുതരുന്ന മതസ്വാതന്ദ്ര്യത്തിനു യാതൊരു കോട്ടവും തട്ടുന്നില്ല.  മതപരമായ ആചാരമായാലും ദുരാചാരം ആയാലും കൊള്ളാം അവയ്ക്ക് പലതരത്തിലുള്ള ന്യായീകര്നവുമായി വരുന്നവര്‍ കുറഞ്ഞ പക്ഷം ഭാരതം മത സ്വാതന്ദ്ര്യം ഉള്ള രാജ്യം എന്നത് പോലെ മതാധിഷ്ടിത  രാജ്യം അല്ല  എന്നത് കൂടി പരിഗണിക്കേണ്ടതുണ്ട്.  .  കഴിഞ്ഞ പത്തു വര്ഷം കൊണ്ട് ഈ നാട്ടില്‍  പര്‍ധ പ്രയോഗത്തില്‍ ആക്കി വിജയിപ്പിച്ചവരുടെ  മറ്റൊരു ഗൂഡലക്‌ഷ്യം ആണ്  അടുത്ത പത്തു വര്‍ഷം കൊണ്ട് ഇവിടുത്തെ  ആണ്‍കുട്ടികളെകൊണ്ട്    തൊപ്പി ഇടുവിക്കുക എന്നത്.  ഇതിനുള്ള മുന്നൊരുക്കം  തന്നെ ആണ് ഇപ്പോള്‍ ഈ വിവാദം വഴി ലക്‌ഷ്യം ഇടുന്നതും.    ഇത്തരക്കാര്‍ മത സ്വാതന്ദ്ര്യം എന്നാല്‍ മതാധിഷ്ടിതം എന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട് എന്ന് തോന്നുന്നു.  അതുകൊണ്ടാവണം പ്രതേക നിയമ നിര്‍മ്മാണം ഒക്കെ ആവശ്യപ്പെടുന്നത്. അത്തരം നിയമ നിര്‍മ്മാനത്തോടൊപ്പം യൂണിയന്‍ ഓഫ് ഇന്ത്യയുടെ ഐക്യത്തിനും  ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവ് ഉണ്ടാക്കുന്നതോ ഉണ്ടാവാന്‍ സാധ്യത ഉള്ളതോ ആയ  മതാചാരങ്ങളെ നിരോധിക്കാനുള്ള നിയമം കൂടി ഉണ്ടാക്കേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം പഴയ ചാതുര്‍വര്ന്ന്യതിന്റെ പുതിയ പതിപ്പിലേക്ക്  കാലം മാറുമെന്നു മാത്രമല്ല, ഇതുപോലെ കാല്‍ക്കാശിനു കൊള്ളാത്ത വിവാദങ്ങള്‍ വളര്‍ന്നു പിളര്‍ന്നു ഇനിയൊരു വിഭജനത്തില്‍ എത്തിച്ചാലും അത്ഭുതപ്പെടേണ്ട.  അത് വരെ നമ്മള്‍ ഉറക്കം നടിക്കാതിരിക്കുക.  
റിവേഴ്സ്  ഗിയര്‍:  സതി മുതല്‍ കൊടുങ്ങല്ലൂര്‍ തൂക്കം കുത്ത് വരെ ഉള്ളതെല്ലാം  ദുരാചാരങ്ങള്‍ ബാക്കി എല്ലാം സദാചാരങ്ങളും.
അതെ നിങ്ങള്‍ക്കൊക്കെ ശാകുന്തളം മതി!!!!!!!!!

1 comment: