Saturday, January 7, 2012

പെന്തകൊസ്തുകാര്‍ക്കെഴുതിയ ലേഖനം



വര്‍ഷങ്ങള്‍ക്കു മുമ്പ്...    എന്ന് പറഞ്ഞാല്‍ രണ്ടായിരാമാണ്ട്‌ പിറക്കുന്നതിനും വര്‍ഷങ്ങള്‍ക്കു മുമ്പ്  എറണാകുളത് മനോരമയ്ക്ക് മുന്നിലുള്ള പെന്തകോസ്ത് ആരാധനാലയത്തിന്റെ  ചുറ്റുമതിലില്‍ മഞ്ഞ പെയിന്റ് അടിച്ചു നീല നിറത്തില്‍ ഇങ്ങിനെ എഴുതിയിരുന്നു,  കാലം തികഞ്ഞിരിക്കുന്നു ഇനി 12 വര്‍ഷങ്ങള്‍  മാത്രം.  മാനസാന്തരപ്പെട്ടു സുവിശേഷത്തില്‍ വിശ്വസ്സിക്കുവിന്‍.  ഇത്തരത്തില്‍ എറണാകുളം നഗരം മുഴുവന്‍ യേശു വരുന്നു അവസാന വിധിക്ക്  എന്നുദ്ഘോഷിക്കുന്ന ചുവരെഴുത്തുകള്‍ ടെലിഫോണ്‍ പോസ്റ്റില്‍ പോലും ഉണ്ടായിരുന്നു.   വര്‍ഷങ്ങള്‍ക്കു ശേഷം   എന്റെ സഹ പ്രവര്‍ത്തകന്‍ ഒരു റംസാന്‍ കാലത്ത് എനിക്കൊരു പുസ്തകം വായിക്കാനായി തന്നു.  ആഫ്രിക്കന്‍ മുസ്ലിം പണ്ഡിതനായ അഹമ്മദ്‌ ദീദാദ് എഴുതിയ  "ബൈബിളിലെ അന്ത്യ പ്രവാചകന്‍" എന്ന പുസ്തകം.  ഇരുപത്തി മൂന്നാമത്തെ വയസ്സില്‍ ഒരു അപകടത്തില്‍ പെട്ട് മരണത്തിന്റെ  വക്കിലേക്കു ഇടിഞ്ഞു വീഴുകയും അവിടെ നിന്നും ജീവിതത്തിന്റെ വന്കരയിലേക്ക് തിരിച്ചു കയറി വന്ന ഈ മനുഷ്യനോടു അദ്ധേഹത്തിന്റെ ഡോക്ടര്‍ പറഞ്ഞുവത്രേ, ദൈവം നിങ്ങളിലൂടെ എന്തോ ഒരു കാര്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്,  അത് കൊണ്ടാണ് നിങ്ങള്‍ രക്ഷപെട്ടത് എന്ന്.  അങ്ങിനെ ഈ പുസ്തകത്തില്‍   അദ്ദേഹം   ആവര്‍ത്തന പുസ്തകം 18:18 മുഹമ്മദ്‌ നബിയെകുരിച്ചാണ് പറയുന്നതെന്ന് സമര്‍ത്ഥമായി വ്യാഖ്യാനിക്കുകയാണ്.  ഈ പുസ്തകം വായിച്ചു കഴിഞ്ഞപ്പോള്‍  ഞാനാകെ പരവശനായി.
എന്റെ സുഹൃത്ത്‌ ദിഗ്വിജയിയും.  കാരണം മുസ്ലിങ്ങള്‍ മാത്രം ജോലി ചെയ്തിരുന്ന  ആ സ്ഥാപനത്തില്‍ ആകെ ഉണ്ടായിരുന്ന രണ്ടു വിജാതീയരില്‍ ഒരാള്‍ നേരത്തെ മതം മാറിയിരുന്നു.  ഇനി അവശേഷിക്കുന്നത് ഞാന്‍ ആണ്.  ഞാന്‍ ചിന്തിച്ചു ഈ പറയുന്നത് സത്യമെങ്കില്‍ ഞാന്‍ എന്തിനാണ് ബൈബിളും ചുമന്നു നടക്കുന്നത്.  ഞാന്‍ കണ്ണടച്ച് ധ്യാനിച്ച്‌ അവനോടു ചോദിച്ചു.  നാഥാ നീ തന്നെ എനിക്ക് മറുപടി തന്നാലും, എനിക്ക് മറ്റുള്ളവര്‍ പറയുന്നത് കേട്ട് നിന്നെ ഉപേക്ഷിക്കുവാന്‍ മനസ്സില്ല.  നിന്റെ കുരിശിന്റെ മറുപുറത്ത് ഒരാള്‍ക്ക്‌ കൂടി കിടക്കാനുള്ള സ്ഥലമുണ്ടല്ലോ, ഞാന്‍ അവിടെ കിടന്നോളാം.  നീ എന്റെ പുറകില്‍ ഉണ്ടെങ്കില്‍ ഞാന്‍ ഭയപ്പെടെണ്ടാതില്ലല്ലോ.  എങ്കിലും എനിക്ക് സത്യം അറിയണം.  നിന്റെ ഹിതവും.  ദേവാ എന്നോട് ഉത്തരം പറഞ്ഞാലും.  ധ്യാനത്തില്‍ നിന്നും ഉണര്‍ന്ന  ഞാന്‍ ബൈബിള്‍ എടുത്തു.  എവിടം മുതല്‍ എവിടം വരെ വായിക്കണം?  ഉല്പത്തി മുതല്‍ വെളിപാട് വരെയോ?  അപ്പോഴേക്കും എനിക്ക് വെളിവില്ലാതെ ആകും.  എന്റെ മനോവ്യാപാരം കേട്ട് അവന്‍ ചിരിച്ചു കാണണം.  ഞാന്‍ തീരുമാനിച്ചു, തുറന്നു നോക്കുമ്പോള്‍ കിട്ടുന്നത് എവിടെയോ അവിടെ നിന്നും  തുടങ്ങാം.  അങ്ങിനെ കിട്ടിയത് യെശയ്യ പ്രവാചകന്റെ പുസ്തകത്തിന്റെ തുടക്കവും.  ആകാശമേ കേള്‍ക്ക ഭൂമിയെ ചെവി തരിക ഞാന്‍ മക്കളെ പോറ്റി വളര്‍ത്തി  അവര്‍ എന്നോട് മല്സ്സരിക്കുന്നു.  കാളയും കഴുതയും അതിന്റെ പുല്തൊട്ടി അറിയുന്നു.   അങ്ങിനെ  വായിച്ചു മുന്നേറവേ മുമ്പ് പ്രവചിച്ചിരുന്നവയെല്ലാം സംഭവിച്ചു കഴിഞ്ഞു.  ഇനിനീ അതന്വേഷിച്ചു നടക്കേണ്ട എന്ന വാക്യത്തില്‍ എന്റെ 
കണ്ണ് തറഞ്ഞു നിന്നു.  ഞാന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു വായിച്ചു അത്.  എന്റെ സുഹൃത്ത്‌എന്റെ മുന്നില്‍ ഉയര്‍ത്തിയ വെല്ലുവിളിക്ക് ഉത്തരം കിട്ടിയ
 ആനന്ദത്തില്‍ ഞാന്‍മുന്നേറവേ അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 3:22 ഇല്‍ 
ആവര്‍ത്തന പുസ്തകം 18:18 വീണ്ടും എടുത്തു പ്രയോഗിച്ചു, ആ പ്രവാചകന്‍ യേശുവാന് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍  യേശയ്യയ്ക്ക് തെറ്റിയോ, യോഹന്നാനു തെറ്റിയോ അതോ എന്റെ ഗ്രാഹ്യ ശക്തിക്ക് പിഴച്ചുവോ  എന്നറിയാതെ ഞാന്‍ ഇന്നും കുഴങ്ങി നില്‍ക്കുന്നു. യേശയ്യായ്ക്ക് തെറ്റിയില്ല
എന്ന് പറഞ്ഞാല്‍  അതിനും മുന്‍പേ യേശുവിനെ കുറിച്ച് പറഞ്ഞതൊക്കെയും 
നിവൃത്തിയായി എന്ന് സമ്മതിക്കേണ്ടി വരും.  ഫലത്തില്‍ യേശു 
ദൈവ പുത്രന്‍ അല്ല എന്നാ യഹൂദ പ്രമാണിമാരുടെ വാദം ശെരി
വെയ്ക്കേണ്ടി വരും. ഇതിന്റെ അര്‍ഥം യേശുവിന്റെ കാലം വരെയുള്ള സംവല്സ്സരങ്ങള്‍  മോശയുടെ ഈ പ്രവചനത്തെ കുറിച്ച് യിസ്രായേല്‍ ജനം
ഉറ്റു നോക്കിയിരുന്നു എന്നല്ലേ?
       ഇതിനിടയില്‍ രണ്ടായിരാമാണ്ട്‌ സമാഗതമായി.   കത്തോലിക്ക സഭ  അഞ്ചു വന്കരകളെ സൂചിപ്പിച്ചു കൊണ്ട് അഞ്ചു പ്രാവുകളെ ഒരു വൃത്തത്തിനുള്ളില്‍ സമ്മോഹനമായി സംയോജിപ്പിച്ച എമ്ബ്ലാതോടെ ജൂബിലിആഘോഷിച്ചു. പെന്തക്കൊസ്തുകള്‍എഴുതി പണ്ട് എഴുതി  പിടിപ്പിച്ച പോലെ കാലം പൂര്‍ത്തിയായില്ല.  യേശു പോയിട്ട് ഒരു പശു പോലും വന്നില്ല.  ഇത്തരത്തില്‍ വികലമായ വ്യാഖ്യാനങ്ങളും ഇസ്ലാമിനെ പോലെ 
 ഭയപ്പെടുത്തുന്ന വാക്യങ്ങളും   എഴുതിപിടിപ്പിച്ചു അവര്‍ ഇന്നും നമ്മെ
സമീപിച്ചു കൊണ്ടിരിക്കുന്നു.

ലോകം പിന്നെയും  11 വര്ഷം പൂര്‍ത്തിയാക്കി.  എന്നാല്‍ യേശുവിന്റെ രണ്ടാംവരവിനെകുറിച്ച് ഇളംകുളം ഫാത്തിമ പള്ളി വികാരി ആയിരുന്ന
ജോണ്‍ ആലപ്പാട്ടച്ചന്‍  ഒരു സ്വകാര്യ സംഭാഷണത്തില്‍
എന്നോട് പറഞ്ഞത്  മനുഷ്യന്റെ ആയുസ്സ് എപ്പോ തീരുമോ അന്ന് അവന്റെ മുന്നില്‍ യേശു വീണ്ടും വരും.  എനിക്ക് കുറേകൂടി സ്വീകാര്യമായതും
ഈ സങ്കല്‍പ്പമാണ്.   കാരണം യേശുവിന്റെ ഉദ്ധാനത്തിനും  രണ്ടാം വരവിനും ഇടയ്ക്കുള്ള നൂറ്റാണ്ടുകളുടെ കാല ദൈര്ഖ്യത്തിനിടയില്‍  കൊഴിഞ്ഞു വീഴുന്ന മനുഷ്യ ജന്മങ്ങക്ക് അവന്റെ  വാഗ്ദാനം പാഴ്വാക്കാവരുതല്ലോ.

       കാലം എന്നെയും കൊണ്ട് പിന്നെയും മുന്നോട്ടു പോയി.  റോമായില്‍ എത്തി നില്‍ക്കുന്നു.  ചന്ദ്രിക ദിനപത്രത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്  വന്ന  ഒരു ആര്‍ട്ടിക്കിള്‍ ഉണ്ട്. "കുരിശുകള്‍ക്കിടയില്‍ ഒരു ചന്ദ്രിക" എന്ന ശീര്‍ഷകത്തില്‍ വന്ന ഈ ലേഖനം റോമായിലെ മുസ്ലിം സാന്നിധ്യത്തെ കുറിച്ച് വീമ്പു പറയുകയും,   ഇവിടെ സൌദിയുടെ പണകൊഴുപ്പില്‍  പണിതുയര്‍ത്തിയ ഇസ്ലാമിക് സെന്റെറിനെ കുറിച്ച് വിവരിക്കുകയും ചെയ്യുന്നു.  ആ ആര്‍ട്ടിക്കിള്‍  ഏറെകുറെ കൈകാര്യം ചെയ്യുന്നത്  കത്തോലിക്കാ സഭയുടെ
കോട്ട കൊത്തളങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്തികഴിഞ്ഞു എന്നും  അധികം താമസിയാതെ മൂടോടെ പിഴുതെറിയും എന്ന് സൂചിപ്പിക്കാന്‍ കൂടി  ആണ്. 
ആ ആര്‍ട്ടിക്കിള്‍ അവസ്സാനിപ്പിക്കുന്നത് ഇങ്ങിനെയാണ്‌.  ഇറ്റലിയിലെ എല്ലാ
വഴികളും റോമിലെക്കാണ്.  റോമിലെ എല്ലാ വഴികളും ഇസ്ലാമിക് സെന്റെരിലെക്കും.  12 വര്ഷം മുന്‍പ് പ്രസിദ്ധീകരിച്ച ഈ ലേഖനം എന്റെ ഉള്ളില്‍ കല്ലില്‍ കൊത്തിവെച്ച പോലെ കിടക്കുന്നത് എന്തിനാണാവോ?  ഞാനും കുറച്ചു അന്വേഷിച്ചു.  സത്യമാണോ എന്ന്.   ഇവിടെ ഞാന്‍ കണ്ടത്.
ഇറച്ചികടയില്‍ പോലും അറബി അക്ഷരങ്ങള്‍ എഴുതി വെച്ചിരിക്കുന്നതാണ്.
ഇവിടുത്തെ പച്ചക്കറി  വ്യാപാരത്തിന്റെ ഒരു ഭാഗം ഈജിപ്തുകാര്‍ കയ്യടക്കി കഴിഞ്ഞു.  ഗള്‍ഫില്‍ കൊടിച്ചി പട്ടിയുടെ പോലും വിലയില്ലാത്ത
ബംഗ്ലാദേശികള്‍  വഴി വാണിഭവും പെട്രോള്‍ പമ്പുകളും കുത്തക ആക്കി കഴിഞ്ഞു.  വിക്ടോറിയ മാര്‍കടിലൂടെ  സൌദിയുടെ ദേശീയ പതാകയും പറപ്പിച്ചു ഭയ രഹിതമായി ഒരു മനുഷ്യന്‍ പോകുന്നത് കണ്ടു ഒരിക്കല്‍.
സൗദിയിലൂടെ ഇങ്ങിനെ പോകാന്‍ പറ്റുമോ?
ഇവിടുത്തെ മുസ്ലിം സാന്നിധ്യവും അതെങ്ങിനെ ഉണ്ടായി  എന്നൊന്നുമല്ല  ഞാന്‍ ഇവിടെ പറയാന്‍ ഉദേശിക്കുന്നത്.  കത്തോലിക്കാ  സഭയുടെ കോട്ട കൊത്തളങ്ങള്‍ക്ക്  പല രീതിയില്‍ വിള്ളലുകള്‍ വീണിട്ടുണ്ട്.  അക്കൂട്ടത്തില്‍ പ്രോട്ടെസ്ടന്റ്റ്  സഭകളുടെ ആക്രമണവും പെടും.  എനിക്ക് പഴയ കാല ചരിത്രം പറഞ്ഞു നേരം കളയാന്‍ താല്പര്യം ഇല്ല. അതിനു തക്ക വിവരവും ഇല്ല.   എന്നാല്‍  ഇന്ന്
ക്രൈസ്തവ സഭയുടെ വളര്‍ച്ച കീഴോട്ടാണ്.   അതിന്റെ പാര്‍ശ്വ ഫലങ്ങള്‍ പല
ഭീകരരൂപത്തിലുംനമ്മള്‍ലോകത്ത്കാണുന്നുണ്ട്.  പെന്തകോസ്ത് സഭയുടെ
 സുവിശേഷ വേലകളെ ഞാന്‍ മാനിക്കുന്നു.  എന്നാല്‍ അതിന്റെ പേരില്‍ എന്നെപോലുള്ളവനെ വെല്ലുവിളിക്കുന്നതും  കത്തോലിക്കരുടെ 
പിന്നാലെ വചനം വിളമ്പി നടക്കുന്നതും  നിങ്ങളുടെ ലോക പരിചയം
ഇല്ലായ്മയാണ് സൂചിപ്പിക്കുന്നത്.   ലോകത്തെ ഏറ്റവും വലിയ സമ്പത്
രാഷ്ട്രമായ കുവൈറ്റില്‍  ഏഴു മാസ്സതോളം ഉണ്ണാന്‍ ഇല്ലാതെ നടന്നിട്ടുണ്ട് ഞാന്‍.
എന്നെ സഹായിക്കാന്‍ ഒരു കത്തോലിക്കനും വന്നില്ല.    എന്നാല്‍ പെന്തകൊസ്തുകള്‍ വന്നു.    അവര്‍ എനിക്കൊരു ജോലി അറബ് പത്രത്തില്‍
തരപ്പെടുത്തി തന്നു.   എന്നാല്‍ ആ ജോലി  ഞാന്‍ സ്വീകരിച്ചില്ല.  കാരണം
അവര്‍  ആവശ്യപെട്ടിരുന്നില്ല  എങ്കിലും ഞാന്‍ നന്ദി ഉള്ളവന്‍ ആണെങ്കില്‍
ആ സഭയോട് ചേരേണ്ടതുണ്ട്.  ആ  ജോലിയോട് എനിക്ക് താല്പര്യം ഉണ്ടായിരുന്നു.   പക്ഷെ  എന്റെ വിശ്വാസ പ്രമാണത്തെ വിറ്റു തിന്നേണ്ട
ജോലിയോട്  എനിക്ക് ആര്‍ത്തി ഉണ്ടായിരുന്നില്ല.

പരസ്പരം  വചനം എറിഞ്ഞു കളിക്കാതെ  
വിജാതീയര്‍ക്കു  ഇടയിലേക്ക് നിങ്ങള്‍
 പ്രവര്‍ത്തനമേഖലവ്യാപിപ്പിക്കുകയാണ്  വേണ്ടത്.  
യേശു നമ്മോടു അനുവര്തിക്കാന്‍ ആവശ്യപ്പെട്ടതും
 അത് തന്നെ അല്ലെ.അതിനു ആത്മ ബലം ഇല്ലാത്ത വ്യാജ സുവിശേഷ വേലക്കാര്‍ മാത്രമേ  കത്തോലിക്കനെ പിടിക്കാന്‍ വരൂ.  പോയവര്‍ ധാരാളം ഉണ്ട്.എനിക്ക്നേരിട്ടറിയാം.   മടുത്തവരും ‍ഉണ്ട്.  സ്വകാര്യ സ്വാര്‍ത്ഥ 
ലക്ഷ്യങ്ങളോടെചെന്നിട്ടു  പൂര്‍വ്വ സഭയെ കൊഞ്ഞനം കുത്തി കാണിക്കുന്ന
പുത്തന്‍ ദൈവ  ശാസ്ത്രഞ്ജന്‍മാരെയും ഞങ്ങള്‍ കാണുന്നുണ്ട്.  അങ്ങോട്ട്‌ യാതൊരു വാദ പ്രതിവാദത്തിനോ  ബലപ്രയോഗതിനോ  കത്തോലിക്കര്‍ വരുന്നതായി ഞാന്‍  എവിടെയും കാണുന്നില്ല.    ഈ സഭയുടെയും സഭാമക്കളുടെയും  മാന്യമായ ക്ഷമയുടെ  മുഖത്ത്  ആസ്സനമിട്ടു ഉരയ്ക്കുന്നത് എത്രകണ്ട് യോജിച്ചതാനെന്നു വിലയിരുത്തേണ്ടസമയംഅതിക്രമിച്ചിരിക്കുന്നു  എന്നോര്‍മപെടുത്തട്ടെ.കാരണം നിങ്ങള്‍ ക്രൂശിതനായ ക്രിസ്തുവിനെ പ്രസ്സങ്ങിക്കുന്നു.   ഞാനോ ക്രൂശിക്കപെട്ടുകൊണ്ടിരിക്കുന്ന  ക്രിസ്തുവിന്റെ സഭയെ കുറിച്ച് പ്രസ്സങ്ങിക്കുന്നു.  

യേശു  ജീവനും സത്യവും വഴിയും  ആകുന്നു.  ആ വഴികളും  അതിലെ കൈ വഴികളും എല്ലാം  ചെന്നവസ്സാനിക്കുന്നത് 
പത്രോസ് എന്ന പാറയ്ക്ക് മുകളില്‍ റോമായില്‍  പണിത പള്ളിയില്‍  ആണ്. 





1 comment:

  1. അതേ ഇവര്‍ എന്തെ jesus നെ കുറിച്ച് അറിയാത്തവരുടെ ഇടയില്‍ ചെന്നു പ്രസ്സങ്ങിക്കാത്തത്...ഇവര്‍ക്ക് എന്താ ഇത്ര നിര്‍ബന്ധം catholics നെ തന്നെ convert ചെയ്യണം എന്ന്...ഇവര്‍ പറഞ്ഞു പറഞ്ഞു jesus ന് ഒരു പവര്‍ ഇല്ല എല്ലാം പിതാവിന് മാത്രം, മാതാവ്‌ വെറും മുട്ടത്തോട് മാത്രം ,കുഞ്ഞ് വിരിഞ്ഞു കഴിഞ്ഞു തോടിനു എന്ത് importantce എന്നാല്‍ ഇവര്‍ ഒരു കാര്യം ചെയ്യട്ടെ... സ്വന്തം അമ്മമാരേ ഒക്കെ ഇങ്ങെനെ മുട്ടത്തോട് എന്ന് പറഞ്ഞു പുറത്തു യെരിയട്ടെ...

    ഇവിടെ ഒരു 3..--4 മാസം മുന്‍പ് ഒരു കിളവന്‍...ഈ കൂടത്തില്‍ പെട്ടതാ കെട്ടോ... പ്രവചിച്ചു ആ വെള്ളിയാഴ്ച മൂന്ന് മണിക്ക് ലോകം അവസാനിക്കും...അത് ന്യൂസ്‌ ലും goggle ഉം ഒക്കെ ഉണ്ടായിരുന്നു... ഈ കിളവന് ഒരു 92 വയസ്സുണ്ട്...വലിയ banner ന്യൂ യോര്‍ക്ക്‌ സിറ്റി ഇല്‍ ഒക്കെ ഉയര്‍ന്നു... കുറെ അധികം പേര്‍ കരഞ്ഞ് നിലവിളിച്ചു നടന്നു... എന്‍റെ അറിവില്‍ ഒറ്റ catholics ന് പോലും പേടി തോന്നിയില്ല...അങ്ങെനെ ആ ഫ്രൈഡേ ഏന്തി...മൂന്ന് മണി വന്നു.. ഉള്ളത് പറയണല്ലോ...മഴ കാറ് വന്നു ഒരു തെളിച്ചമില്ലായ്മ... വേറെ ഒന്നും സംഭവിച്ചില്ല ഈ 92 വയസ്സുള്ള കിളവന്‍ പോലും ചത്തില്ല...പിന്നെ പറഞ്ഞു അയാളുടെ calculation കുറച്ച് തെറ്റി... അടുത്ത കണക്കു കൂട്ടുന്നതിനു മുന്‍പ് ഉടയ തമ്പുരാന്‍ അങ്ങേരെ വിളിച്ചോളും..

    ReplyDelete