Sunday, February 26, 2012

ഇന്ന് ഞാന്‍ നാളെ നീ



ഉച്ച വെയിലേറ്റു തളര്‍ന്ന ഞാന്‍ ഒരു ശീതള പാനീയം കുടിക്കാം എന്നചിന്തയിലാണ് സ്നാക് ബാറില്‍ കയറിയത്.  നട്ടുച്ചയ്ക്കും അരണ്ട വെളിച്ചമുള്ള ബാറില്‍ ഒഴിഞ്ഞ ഒരു മൂലയില്‍ ഞാന്‍ ഇരുന്നു. നിലാവ് പോലെ ബീതോവന്‍ സംഗീതം ഒഴുകിയിരങ്ങുന്നുണ്ടായിരുന്നു. ഞാന്‍ ഓര്‍ത്തു, ഇതിനകം എല്ലാവരും ആനന്ദിക്കുകയാണ്.  പുറത്തെരി വെയിലില്‍ നിന്നാല്‍ ജനം പല വിധ വ്യാകുലതകളോടെ പരക്കം പായുന്നത് കാണാം.  പലരും പല തരം സന്തോഷ പ്രകടനത്തോടെ മധുര ശീതളം നുണയുന്നത് കണ്ടിട്ട് പുറം കാഴ്ചയും അകക്കാഴ്ചയും  തമ്മിലുള്ള അന്തരം അളക്കാനാവാതെ ഞാന്‍  ഇരുന്നു. 

 "സര്‍"  ബെയരരുടെ വിനീത വിളി എന്നെ ചിന്തയില്‍ ‍ നിന്നുണര്‍ത്തി.  എനിക്ക് നേരെ നീട്ടിയ മെനു തുറന്നു പോലും നോക്കാതെ ഞാന്‍ ഒരു ഷാര്‍ജ ഷേക്കിനു പറഞ്ഞു.  വീണ്ടും ചിന്തയിലേക്കൂളിയിടവേ എനിക്കഭിമുഖമായി വരുന്ന അടുത്ത മേശയില്‍ നിന്നും പകപ്പോടെ എന്നെ നോക്കുന്ന സ്ത്രീയില്‍ എന്‍റെ ഹൃദയം ഉടക്കി നിന്നു. 

 "ഹായ് വെറുക്കപ്പെട്ടവന്‍"  വെപ്രാളപ്പെട്ട്  വിഷ് ചെയ്തു അവളെന്റെ അടുത്തേക്ക് വന്നു. 

ഹായ് സൂസന്‍, ഇതാശ്ചാര്യമായിരിക്കുന്നല്ലോ,  നീയെന്താ  ഇവിടെ?  അവള്‍ എനിക്ക് തന്ന അഭിവാദ്യം വൃത്തിയായി ഞാന്‍ മടക്കി കൊടുത്തു. 
ഞാന്‍ റേഷനരി വാങ്ങാന്‍ വന്നതാ.  അവളെന്റെ മണ്ടന്‍ ചോദ്യത്തിന്റെ മുനയൊടിച്ചു.
 ആ, വെറുക്കപെട്ടവന്‍,  മീറ്റ്‌ മിസ്റ്റര്‍ വിനു, മൈ കസിന്‍ ബ്രതെര്‍.
കസിന്‍ നീട്ടിയ സൌഹൃദ ഹസ്തത്തില്‍ പിടി മുറുക്കവേ അവള്‍ പറയുന്നത് കേട്ടു.  വിനു,  ഞാന്‍ പറയാറില്ലേ, എന്‍റെ കൂടെ പഠിച്ച വെറുക്കപ്പെട്ടവനെ കുറിച്ച്  

യാ, യാ...  കസിന്‍ തല കുലുക്കി.

ഹി ഈസ്‌ വെരി ഫണ്ണി.  അവള്‍ പിന്നെയും എന്തൊക്കെയോ എന്‍റെ പര്യായങ്ങള്‍ പറയുന്നത് കേട്ടു.   എന്‍റെ ഷാര്‍ജ ഷേക്കും അകത്താക്കി സൂസനോടും കസിനോടും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഞാനോര്‍ത്തു.  പണ്ടിവള്‍  മലബാറിന്റെ ലോണില്‍ എന്നോടൊപ്പം ഐസ് ക്രീം നുണയുമ്പോള്‍ അതുവഴി വന്ന മറ്റൊരുവനോടും കസിന്‍ ബ്രതെര്‍ എന്ന പേരില്‍ എന്നെ പരിചയപ്പെടുത്തിയത്.   ഇന്ന് ഞാന്‍ നാളെ നീ എന്നരോ പറഞ്ഞത് എത്ര സത്യം.  പ്രേമം അനശ്വരമാണ്.  കല്ലും മണ്ണും ബാക്കി വരുവോളം തലമുറകള്‍ ഇനിയും  അകം പൊള്ളയായ  താജ്മഹലുകള്‍ പണിയും.   കഥയ്ക്ക്‌ മാത്രം മാറ്റമില്ല. കാലവും കാഥികനും മാത്രം മാറും.   അങ്ങിനെ ഓരോന്നോര്‍ത്തു  ഞാന്‍ നടന്നകലുമ്പോള്‍ മൊബൈലില്‍ സൂസന്റെ കാള്‍.

 സോറിടാ...  വിനു ഉള്ളത് കൊണ്ട് എനിക്കൊന്നും പറയാന്‍ ഒത്തില്ല.   നീയിന്നു മറൈന്‍ ഡ്രൈവില്‍ വരില്ലേ? നമ്മല്‍ എന്നും ഇരിക്കാറുള്ള വാകമരത്തിനടിയില്‍.  ഞാന്‍ കാതിരിക്കുട്ടോ  അവള്‍ കൊഞ്ജി കുഴഞ്ഞപ്പോള്‍ കോട്ടയത്തുകാരി കുഞ്ഞന്നാമ്മയുടെ മോള്‍ക്ക്‌ പാലക്കാട്ടെ പട്ടത്തിക്കുട്ടിയുടെ സംസാര ചുവ. 
ഞാനിന്നു വരില്ലെടി.  എനിക്കല്‍പ്പം തിരക്കുണ്ട് നാളെ കഴിഞ്ഞു കാണാം എന്ന് പറഞ്ഞൊഴിഞ്ഞു.
"പോ. ഞാന്‍ മിണ്ടില്ലിനി നിന്നോട്.  ഞാന്‍ എപ്പോ വിളിച്ചാലും നിനക്ക് തിരക്കാ. അവള്‍ പരിഭവിച്ചു ഫോണ്‍ വെച്ചു.

2 comments:

  1. enthuvaade ithu nadakkatha swapnam oo old dream oo?

    ReplyDelete
  2. എന്റെ പഴയ ഓഫീസില്‍ ഇതു പോലൊരാള്‍ ഉണ്ടായിരുന്നു.ഓരോ ദിവസം ഓരൊ കസിന്‍സ് കാറില്‍ ഓഫീസിലെത്തിക്കും.എന്തായാലും മത സൗഹാര്‍ദ്ദത്തിന്റെ ഉത്തമ മാത്രുകയായിരുന്നു അവള്‍.ഇവരെയൊക്കെ വീട്ടുകാര്‍ക്ക് അറിയുമോ എന്ന് ചോദിച്ചപ്പോള്‍ അറിയും എന്ന് ഉത്തരം എന്നാല്‍ അച്ചനോട് ചോദിക്കട്ടെ എന്നു പറഞ്ഞതോടെ കൈ കൂട്ടിപ്പിടിച്ച് ഒറ്റ കരച്ചില്‍.......ഠിം ..ഇത്രേയുള്ളു.കഥ വായിച്ചപ്പോള്‍ എനിക്ക് ഓര്‍മ വന്നതാണ്.

    ReplyDelete