Monday, May 6, 2013

ചേറിലെ ചെന്താമരകള്‍ 

മാധവികുട്ടി മഹത് വ്യക്തി അല്ല എന്നു ഒരു കമ്മ്യൂണിറ്റിയില്‍ പണ്ട് എഴുതി വെച്ചതിന് ഒരു സംഘം ആളുകള്‍ എന്നെ ആക്രമിക്കാന്‍ വന്ന ഒരു മുന്‍ അനുഭവം എനിക്കുണ്ട്.   ഗാന്ധിയെയും ഗോഡ്സെയേയും ഒരു പോലെ മഹാത്മാവായി ചിത്രീകരിക്കുന്ന ആ കമ്മ്യൂണിറ്റിയില്‍  കൂടുതല്‍ വിശദീകരണം നല്‍കുന്നതില്‍ കഥയില്ലാത്തതിനാല്‍  അന്ന് ഒന്നും മിണ്ടാതെ  കമ്മ്യൂണിറ്റികളോട് എന്നേക്കുമായി വിട പറഞ്ഞു.  ഒരു കാലത്ത് മലയാളി മങ്കയുടെ  രക്ഷകയായി അവതരിച്ച ഈ കഥാകാരി  പിന്നീട് പ്രണയ സാക്ഷാത്കാരത്തിന് വേണ്ടി  കളിക്കാവുന്ന തറവേല മുഴുവനും കളിക്കുന്നതാണ് ലോകം കണ്ടത്.  ആദ്യം അതിനു വേണ്ടി മതം മാറി.  കൃഷ്ണനെയും കെട്ടിപ്പിടിച്ചു വൃന്ദാവനത്തില്‍ കിടന്നുറങ്ങിയ അവര്‍ ഒരുനാള്‍ ഉറക്കം ഉണര്‍ന്നത് നിസ്കാരപായില്‍ ആണ്.  അതൊരു റംസാനിലെ രണ്ടാം ദിനത്തില്‍ ആയിരുന്നു.   അതിനും ആറ് മാസ്സം മുന്‍പ് ഇതിന്റെ ട്രയല്‍ റണ്‍ കലാ കൌമുദി മാസ്സികയിലൂടെ നടത്തിയിരുന്നു.  സ്ത്രീയുടെ വിപ്ലവ വിമോചക അന്ന് പര്‍ദയില്‍ അവതരിച്ചു.  സ്ത്രീയെ സംരക്ഷിക്കാന്‍ കഴിവുള്ള വേഷം എന്നായിരുന്നു അവര്‍ പറഞ്ഞ ന്യായം. സാംസ്കാരീക കേരളത്തിന് അന്ന് മിണ്ടാന്‍ കഴിഞ്ഞില്ല.  സംസ്കാരത്തിന് മോശം അല്ലേ?  പോരാത്തതിന് പറഞ്ഞതാണെങ്കില്‍ ഇംഗ്ലിഷ് കവയിത്രിയും.   പിന്നെ ഒരുപാട് പോഴത്തരങ്ങള്‍ നിശബ്ദം കേട്ടിരിക്കേണ്ട ഗതികേടും എന്നെപ്പോലുള്ളവര്‍ക്ക് ഉണ്ടായി.   അവരുടെ  ആടികുഴഞ്ഞുള്ള  അഭിമുഖത്തിനായി മാധ്യമങ്ങള്‍ പങ്കപ്പാട് കുറെ പെട്ടു.  അന്നേ ഒരു ആരോപണം അവരുടെ മതം മാറ്റവുമായി ബന്ധപ്പെടുത്തി കേട്ടിരുന്നു.  ആ  ആരോപണത്തില്‍ നിന്നും ഒരു ആശയം പിന്നീട് ഉദയം ചെയ്യുകയും നടപ്പാക്കുകയും ഉണ്ടായി എന്നു ഇന്ന് തെളിഞ്ഞിരിക്കുന്നു.   ഇത്രയും വിവേകം ഉള്ള ഒരു സ്ത്രീ സ്വന്തം വ്യക്തിത്വവും അസ്തിത്വവും അടിയറ വെച്ചു വികാരത്തിന് കീഴടങ്ങുമെങ്കില്‍  വെറും സാധാരണ പെണ്ണിനെ എന്തു കൊണ്ട് ഇതേ വിദ്യയിലൂടെ മറുകണ്ടം ചാടിച്ചുകൂടാ.  അതേ, ലവ് ജിഹാദ് എന്ന ആശയം ഇങ്ങിനെ തന്നെ ആയിരിക്കണം ഉണ്ടായത്.

ഇന്നിത് എഴുതാന്‍ ഉള്ള കാരണം, മാധവികുട്ടി കാമുകനാല്‍ ചതിക്കപ്പെട്ടു എന്നു കഥാകൃത്ത് ഇന്ദു മേനോന്റെ വെളിപ്പെടുത്തല്‍ ആണ്.   കാമുകന്റെ പേര് അദ്ദേഹം പറയുന്നില്ലെങ്കിലും നമുക്കറിയാം മദീനയിലേക്കുള്ള പാതയുടെ പ്രഭാഷകന്‍ ആണെന്ന്.   ഇദ്ദേഹത്തിനു മൂന്നു ഭാര്യമാര്‍ ഉണ്ടെന്നാണ് ഇന്ദു പറയുന്നതും.  അതെനിക്ക് അറിയില്ല.  ഇങ്ങിനെ ഉള്ള ഒരു വ്യക്തിയെ ഇതുപോലൊരു സ്ത്രീ പ്രണയിക്കണം എങ്കില്‍ ഞാന്‍ കഴിഞ്ഞ ദിവസ്സം പറഞ്ഞ മറ്റൊരു കാര്യത്തിന്റെ കൂടി സാധൂകരണം സംഭവിക്കുകയാണ്.  ഒരു സ്ത്രീ ചേറില്‍ ചവിട്ടിയാല്‍ കടലില്‍ കൊണ്ടിട്ടാലും അവള്‍ കഴുകില്ല എന്ന മനശാസ്ത്രത്തിന്റെ സാധൂകരണം.   കാമുകന്‍ ആവട്ടെ സാഹചര്യം പന്തിയല്ല എന്നു കണ്ടതും  കോവിലകത്ത് പിറന്ന ഈ തബുരാട്ടിയെ  പുല്ലു പോലെ വലിച്ചെറിഞ്ഞു കഴുകി വെടിപ്പായി.  മൂക്ക് പിഴിഞ്ഞ് വീട്ടില്‍ ഇരുന്നു കരയാനെ പഴയ പെണ്‍ പുലിക്കു പിന്നെ കഴിഞ്ഞതും ഉള്ളൂ.  ഒടുവില്‍ മലയാളിയെ കുറെ തെറിയും വിളിച്ച് പൂനയ്ക്ക് പോയി.  എന്നെ ഏറ്റവും അധികം ആശ്ചര്യപ്പെടുത്തുന്നത്  സ്ത്രീ ധനത്തിന് എതിരെയും ലിംഗ വിവേചനത്തിന് എതിരെയും കൊടുവാള്‍ എടുത്ത ഇവര്‍ അമ്മൂമ്മ പ്രായത്തില്‍  ദാബത്യത്തിന് വേണ്ടി മതം മാറണം എന്നു പറഞ്ഞപ്പോള്‍ അനുസരിച്ചതില്‍ ആണ്.  ഈ തീരുമാനം തെറ്റാണെന്നു കേരളത്തില്‍ ഒരേയൊരാളെ അന്ന് പറഞ്ഞുള്ളൂ.  അത് സാറാ ജോസഫ് ആണ്.  എന്റെ സ്നേഹത്തിന് മതം കൊണ്ട് വില പറയുന്നോടാ  എന്നു ചോദിക്കാന്‍ ഉള്ള കരുത്ത് എന്തുകൊണ്ട് നമ്മുടെ സ്ത്രീകള്‍ക്ക് ഇല്ല.   

രമേശന്‍ നായരുടെ രണ്ടു വരികള്‍ ഞാന്‍ ഇവിടെ ഓര്‍ത്ത് പോവുകയാണ്.
രാധ താന്‍ പ്രേമത്തോടാണോ കൃഷ്ണാ...  
ഞാന്‍ പാടും ഗീതത്തോടാണോ 
പറയൂ നിനക്കേറ്റം ഇഷ്ടം....
പക്ഷേ പകല്‍ പോലെ ഉത്തരം സ്പഷ്ടം

No comments:

Post a Comment