Sunday, January 6, 2013

ലോകത്ത് ഏറ്റവും അധികം തൂക്കി കൊല നടക്കുന്നത് ചൈനയില്‍ ആണ്.   ഒരു വര്ഷം ഏകദേശം ആയിരത്തോളം വരും അത്.  പിന്നെ ഇറാന്‍. .. .  അതിനും പിന്നിലാണ് സത്ത്യത്തില്‍ സൗദി അറേബ്യ.  ആധുനീക ലോകത്ത് പല രാജ്യങ്ങളും ഈ പ്രാകൃത ശിക്ഷ നിര്‍ത്തലാക്കി കഴിഞ്ഞു.   ഭാരതം അതിന്റെ നാള്‍ വഴികളില്‍ നിരവധി തവണ തൂക്കു കയര്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഈയിടെയായി അത് മന്ദീഭവിചിട്ടുണ്ട്.  കീഴ്കോടതി വധശിക്ഷ വിധിച്ചാല്‍ പിന്നീടത്‌ അപ്പീലുകളിലൂടെ മേല്‍ കോടതികളും ശെരി വെയ്ക്കെണ്ടാതുണ്ട്.   ഇത്തരത്തില്‍ എത്തുന്ന ഒരു വിധിയുടെ തലവിധി മാറ്റി എഴുതാന്‍ കഴിയുന്നതാവട്ടെ പ്രസിഡന്റിനും .  ഇത്തരത്തില്‍ ഏറ്റവും ഒടുവില്‍ ഉണ്ടായ വിധിയാണ് അജ്മല്‍ കസബിന്റെത്.   അയാളുടെ ദയാഹര്‍ജ്ജിയില്‍ തീരുമാനം എടുക്കും മുന്പ്  ആഭ്യന്തര മന്ത്രാലയത്തിന്റെ അഭിപ്രായം പരിഗണിക്കേണ്ടതുണ്ട്.   ഇത്തരത്തില്‍ വേറെയും ചില ദയാ ഹര്‍ജ്ജികള്‍ പ്രസിഡന്റിന്റെ  തീര്‍പ്പിനായി കാത്തുകെട്ടി കിടപ്പ് തുടങ്ങിയിട്ട് കാലങ്ങളായി.  അപ്പോഴാണ്‌ അതിനെയെല്ലാം മറികടന്നുകൊണ്ട്‌ അഭ്യന്തര മന്ത്രാലയം കസബിനു എതിരായി റിപ്പോര്‍ത്റ്റ് കൊടുത്തിരിക്കുന്നത്.  സാധാരണ ഗതിയില്‍ ഈ റിപ്പോര്‍ട്ടിനെ രാഷ്ട്രപതിക്ക് അവഗണിക്കാന്‍ ആവില്ല.  ആയതിനാല്‍ ഭാരത പ്രഥമ പൌരനു മുന്‍പാകെ  ഈ ബ്ലോഗ്‌ മറ്റൊരു ഹര്‍ജ്ജി സമര്‍പ്പിക്കുകയാണ്.  

നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലും മറ്റും ഇത്തരത്തില്‍ അനേകം പേര്‍ തൂക്കപ്പെട്ടിട്ടുണ്ട്.  അവരോക്കെയും മരണം വരിച്ചത്‌ ഭയത്തോടെയല്ല, മറിച്ചു അവസ്സാനിക്കാത്ത പോരാട്ട വീര്യത്തോടെയാനെന്നു എല്ലാ രക്ത സാക്ഷികളുടെയും ചരിത്രങ്ങള്‍ വരച്ചു കാണിക്കുന്നു.   ഏറ്റവും ഒടുവില്‍ അത്തരത്തില്‍ രേഖപ്പെടുത്തപ്പെട്ട മരണം സദ്ദാം ഹുസ്സൈന്റെതാണ്.  രാജ്യസ്നേഹികളുടെ കാര്യത്തിലായാലും ജിഹാദികളുടെ കാര്യത്തിലായാലും ഇതുതന്നെയാണ് നാളെ സംഭവിക്കാന്‍ പോകുന്നത്.  ഇവിടെയാണ്‌ അജ്മല്‍ കസബിനെ തൂക്കി കൊല്ലരുത് എന്ന് ഞാന്‍ ആവശ്യപ്പെടുന്നത്.  അയാളുടെ മരണം കൊണ്ട് രാജ്യനിയമം എന്താണ് നേടുന്നത്.  ബോംബെയില്‍ കൊലചെയ്യപ്പെട്ട നൂറ്റി പതിനാറോളം തദ്ദേശീയരും വിദേശീയരും ആയവരോടുള്ള പ്രതികാരമോ?  സത്യത്തില്‍ കസബ് വെറുമൊരു ഉപകരണം മാത്രമല്ലേ?  ഈയൊരു ഉപകരണം നഷ്ടപ്പെട്ടാല്‍ മറ്റൊരു  ഉപകരണം മറ്റെവിടെയോ തേച്ചു മിനുക്കപ്പെടുന്നില്ലേ?  അത്തരത്തില്‍ രൂപപ്പെടുത്തുന്ന ഉപകരണങ്ങളില്‍ കുത്തിനിറയ്ക്കാന്‍ ഉപയോഗിക്കുന്ന ചരിത്രവും ഇയാളുടെ ധീര മരണമല്ലാതെ മറ്റെന്തായിരിക്കും.  വിശുദ്ധ യുദ്ധത്തിനു വേണ്ടി നെഞ്ഞും വിരിച്ചു നിന്ന് പോരാടിയ ഈ  അവതാരത്തിന്റെ കഥകള്‍ കേട്ട് വീര്യം കൊണ്ട് പുതിയ വിപ്ലവായുധങ്ങള്‍ വീണ്ടും വരില്ലെന്നാണോ?  അങ്ങിനെ സംഭവിക്കണമെങ്കില്‍ ഇത്തരം ആയുധങ്ങളെ മെനഞ്ഞെടുക്കുന്ന അദൃശ്യ ഫാകടരികളെ  തൂക്കിലെട്ടണം.  നിര്‍ഭാഗ്യവശാല്‍ അത് സാധ്യമല്ലതാനും .  ഇവിടെയാണ്‌ വധശിക്ഷ നിര്‍ത്തലാക്കെണ്ടാതിന്റെ ആവശ്യം ഉദിക്കുന്നത്.  കാരണം,  അജ്മല്‍ കസബ് എന്നാ കൌമാര യൌവ്വനത്തിനു  അറിയില്ല  താന്‍ എന്താണ് ചെയ്തത് എന്തിനാണ് ചെയ്തത് എന്ന്.   ആരോ റിമോട്ട് കണ്ട്രോള്‍ ഉപയോഗിച്ച് നിയന്ത്രിക്കുന്ന വെറും ഉപകരണങ്ങള്‍ മാത്രം ഇവര്‍.. ...

ലോകപരിചയം ഇല്ലാത്ത ഇവര്‍ക്കാകെ അറിയാവുന്നതാവട്ടെ ചില പ്രാകൃതങ്ങള്‍ മാത്രം.  ഇത്തരക്കാരെ കൊന്നാല്‍ അവരെങ്ങിനെ തിരിച്ചറിയും അവരുടെ തെറ്റെന്തെന്നു?  അവര്‍ക്ക്  പുതിയ ശിക്ഷണം കൊടുക്കണം. മാനസ്സാന്തരത്തിനുള്ള  അന്തരീക്ഷം ഒരുക്കണം.  അവര്‍ ഏതു പ്രസ്ഥാനത്തിന് വേണ്ടി ആയുധമായോ,  അതെ പ്രസ്ഥാനത്തിനെതിരെയുള്ള ആശയത്തില്‍ അധിസ്ഥിതമായ ആയുധമാക്കി അവരെ ഉരുക്കി പണിയാന്‍ സാധിക്കുന്നതാവണം  നമ്മുടെ ആധുനീക ശിക്ഷാവിധികള്‍...    അതെ, കൊല്ലുന്നതിനേക്കാള്‍ വലിയ ശിക്ഷ കൊല്ലാക്കൊല ചെയ്യുന്നതാണ്.  അഫ്ഘാന്‍ യുദ്ധകാലത്ത് താലിബാന്റെ തടവിലാക്കപ്പെട്ട ഇവോന്‍ എന്നാ ബ്രിട്ടിഷ് പത്ര പ്രവര്‍ത്തകയുടെ കാര്യത്തിലും സംഭവിച്ചത് ഇത് തന്നെയല്ലേ.  ഇസ്ലാമിനെ അറിയുക, പഠിക്കുക എന്നാ പേരില്‍ അവരെ മോചിപ്പിച്ചപ്പോള്‍ ലോകം ഒരിക്കലും കരുതിക്കാണില്ല അവര്‍ മതം മാറി അതിന്റെ പ്രചാരകയാവും എന്ന്.

നമുക്കാവശ്യം തൂക്കിക്കൊലകള്‍ അല്ല.  മരണം വരെ  പരോള്‍ ഇല്ലാത്ത ഏകാന്ത തടവുകള്‍ ആണ്.  അതിനായി നമുക്കും വേണം ഗോണ്ടാനാമോകള്‍.
അതിനുവേണ്ടി നമ്മുടെ നിയമങ്ങള്‍ ഭേദഗതി ചെയ്യേണ്ടി ഇരിക്കുന്നു.  ത്രിവര്‍ണ്ണ പതാകയുടെ മദ്ധ്യത്തിലെ ശുഭ്രതയില്‍  കൂടുതല്‍ തേജസ്സോടെ അശോക ചക്രം വിളിച്ചു പറയട്ടെ ഹിംസയല്ല , , അഹിം സ്സയാണ്  മഹാഭാരതത്തിന്റെ മുഖമുദ്രയെന്ന്.

No comments:

Post a Comment