Sunday, March 21, 2010

മരം ഒരു വരം
വരം പല തരം
തരാം ഒരു കരം 
നടാന്‍ ഒരു മരം
  


ഇന്ന് നമ്മള്‍ അനുഭവിക്കുന്ന ചൂടിനെ പട്ടി പറയുമ്പോള്‍ തോന്നിയ കാര്യം ആണ് മുകളില്‍ ഉള്ളത്.  ഈ ആശയം ഞാന്‍ ബഹുമാനപ്പെട്ട അഷ്‌റഫ്‌ സാറിനോട് പറയുകയുണ്ടായി.  അദ്ദേഹം അതുടനെ അദ്ധേഹത്തിന്റെ ബ്ലോഗില്‍ എഴുതുകയും, എന്നെക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏറെ കാലം ആയുള്ള എന്റെ ആഗ്രഹമാണ് ബ്ലോഗ്‌ തുടങ്ങണം എന്നുള്ളത്.  ഞാന്‍ ഇത് ചില കാരണങ്ങളാല്‍ നീട്ടിവെചിരിക്കുകയായിരുന്നു  എന്നാല്‍ അഷ്‌റഫ്‌ കുഴിവേളില്‍ സാരിനിപോലുള്ളവര്‍ സ്ഥിരം ചാടുകാര്‍ ആവുമ്പോള്‍ ബ്ലോഗ്‌ നീട്ടി വെയ്ക്കാന്‍ ആവുന്നില്ല.




ആയതിനാല്‍ ബ്ലോഗില്‍ പ്രതീകാത്മകമായി ഒരു മരം നാട്ടുകൊണ്ട് ഞാന്‍ ഇന്ദുജോസ് രംഗപ്രവേശം ചെയ്യുന്നു. നന്മകള്‍ പിറന്നു കാണാന്‍ ആഗ്രഹമുള്ള ഏവരെയും ഞാന്‍ സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.


നമ്മുടെ നാടിന്നു അപ്പചെമ്ബിനകത്തു പുഴുങ്ങാന്‍ വെച്ച പോലത്തെ അവസ്ഥയില്‍ ആണുള്ളത്.  എന്തുകൊണ്ട് ഇങ്ങിനെ ചൂട് അനുഭവപ്പെടുന്നു?  പരിഹാരം എന്ത്?  


ഒരു പരിധി വരെ നമ്മള്‍ തന്നെ കാരണം.  മരം മുറിക്കുന്നതിനു നമുക്കിന്നു യാതൊരു മടിയും ഇല്ലതന്നെ.  കെട്ടിടം വെയ്ക്കാനും വഴി വീതി കൂട്ടാനും എന്ന് വേണ്ട കോടാലിയുടെ മൂര്‍ച്ച പരിശോധിക്കാന്‍ പോലും മരം വെട്ടുകയാണ് നമ്മള്‍.  


എന്നാല്‍ സംരക്ഷിക്കുന്നതായും കാണാം.  സെക്രട്ടെരിയട്ടില്‍ ഒരു പേരാല്‍ ഉണ്ട്  സെക്രട്ടെരിയട്ടിനെക്കാള്‍ തലയെടുപ്പോടെ തണല്‍ വിരിച്ചു നില്‍ക്കുന്ന ഒരു അധികായന്‍.  ഒരിക്കല്‍ ആ മരത്തോടു ഞാന്‍ ചോദിച്ചു, "അല്ലയോ മരമേ, എനിക്ക് മുന്‍പുള്ള എത്രയോ തലമുറയെ നീ കണ്ടു.  ഇനി എത്ര തലമുറയെ നീ കാണും"


അതുപോലെ തലസ്ഥാനത് നിന്നും വടക്കോട്ട്‌ ഹൈ വേയിലൂടെ യാത്ര ചെയ്യുമ്പോളും വഴിയില്‍ ഇത് പോലെ ശതാബിഷിക്തനായി നില്‍ക്കുന്ന മര മഹാരാജാക്കന്മാരെ കാണാം.  നമ്മുടെ മുന്‍ തലമുറ നമുക്ക് തന്ന വരം തന്നെയല്ലേ ഈ മരങ്ങള്‍.  ആ തണലും അതില്‍ നിന്നുള്ള ശുദ്ധ വായുവും കൂടി ഇല്ലായിരുന്നെങ്കിലോ ഒന്നോര്‍ത്തു നോക്കൂ മരുഭൂമി കാണാന്‍ നമുക്ക് പേര്‍ഷ്യയില്‍ പോവെണ്ടായിരുന്നു.  അഷ്‌റഫ്‌ സര്‍ പറഞ്ഞപോലെ മരുഭൂമി എല്ലാം ഇന്ന് ഹരിതാഭമായി.   നമ്മുടെ ശ്യാമ സുന്ദര കേര കേദാര ഭൂമിയോ  മരുഭൂമി ആവാനുള്ള  തീവ്ര ശ്രമത്തിലും.  അതെ ഗള്‍ഫിലെ ഭരണാധികാരികള്‍ അവരുടെ വരും തലമുറയ്ക്ക് വരം കൊടുക്കാനുള്ള പുറപ്പാടിലാണ്.  നയന മോഹന ശീതള ഭൂമിയെന്ന വരം.  


മുറിക്കുന്ന ഒരു മരത്തിനു പകരം ആര് നാടും ഇന്നൊരു മരം.  ഇവിടെ പലതലതിലുള്ള മാറ്റങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.  ഒന്ന് സര്‍ക്കാര്‍ തലത്തില്‍.  മറ്റൊന്ന് സങ്കടനകള്‍ കേന്ദ്രീകരിച്ചു.  അതിലും പ്രാധാന്യത്തോടെ നമ്മള്‍ ഓരോരുത്തരും അലസത വെടിയെണ്ടിയിരിക്കുന്നു.  


സ്മാര്‍ട്ട്‌സിറ്റി പണിയുന്നവര്‍ ഓര്‍മിക്കണം, ഒരു ഗ്രീന്‍ സിറ്റിക്കെ സ്മാര്‍ട്ട്‌ സിറ്റി ആവാന്‍ കഴിയു.  ഇവിടെ എന്തെല്ലാം പാര്‍ക്കുകള്‍ ആണുള്ളത്.  ടെക്നോ പാര്‍ക്കുകളെ ഓര്‍മിയ്ക്കുന്നു  അതിനകത്ത് കയറിയാല്‍ നല്ല സുഖം ആണ്.  കാരണം മുഴുവന്‍ ശീതീകരിചിരിക്കുകയല്ലേ   പുറതെക്കിരങ്ങിയാലോ നരകതിലെക്കിറങ്ങിയ പോലെയും .  ആ വളപ്പിനു ചുറ്റും തണല്‍ മരങ്ങള്‍ വെച്ച് പിടിപ്പിചാലോ......   പുറത്തും ശീതളിമ ഉണ്ടാവില്ലേ?   കംബുട്ടെരിന്റെ   മുന്നില്‍ ഇരുന്നു കണ്ണ് പുകയ്ക്കുന്നവര്‍ക്കും  ആ ഹരിതാഭയും തണലും ആശ്വാസം ഏകില്ലേ.  പകരം കണ്ണിന്റെ ആരോഗ്യത്തിനു അറുപതു രൂപ മുടക്കി eyedrops  വാങ്ങാന്‍ പോകും നമ്മള്‍. 


കുഷ്ടരോഗികള്‍ക്കുവേണ്ടി ഇവിടൊരു മദര്‍ തെരേസ ഉണ്ടായി.   ആകാശത്തേക്ക് മുഷ്ടി ചുരുട്ടാന്‍ വേണ്ടി മാത്രം ആയി ഇവിടെ കുറെ അസോസിയേഷന്‍ ഉണ്ട്.  ഈയിടെ ഒരു പരസ്യം കണ്ടു.  മലബാര്‍ ഗോല്‍ടിന്റെ.  അതില്‍ മോഹന്‍ലാല്‍ മറൈന്‍ ഡ്രൈവില്‍ കുപ്പി വലിച്ചെറിയുന്ന ഒരു മനുഷ്യനെ തിരുത്തുന്നത് കാണാം.  സാമൂഹ്യ പ്രതിബദ്ധതയോടെ  മലബാര്‍ ഗോള്‍ഡ്‌ ചെയ്യുന്ന പരസ്യം.   ഞാന്‍ വിനയപൂര്‍വ്വം  ശ്രീ. മോഹന്‍ലാലിനോട് അബ്യര്‍തിക്കുന്നു ഇത് താങ്കള്‍ ഏറ്റെടുക്കണം.  കാരണം താങ്കള്‍ ഇന്നൊരു സൈനികന്‍ കൂടി ആണ്.  ഞങ്ങള്‍ക്കറിയാം യുദ്ധമുന്നണിയില്‍ നെഞ്ജ്ജും വിരിച്ചു നില്‍ക്കാന്‍ അല്ല  താങ്കള്‍ മിലിട്ടറി  കുപ്പായം തുന്നിയതെന്നു.  താങ്കളില്‍ ഒരു രാജ്യസ്നേഹി ഉണ്ടെങ്കില്‍, അഭിമന്യുവിന്റെ ആത്മാശം ഉണ്ടെങ്കില്‍, യുദ്ധം ഈമണ്ണില്‍ ആവട്ടെ.  പാക്കിസ്ഥാന്‍ അതിരില്‍ വേണ്ട.  നാല് മരം ഈ മണ്ണില്‍ അങ്ങയുടെ ഫാന്‍സിനെ കൊണ്ടെങ്കിലും നടുവിക്കാമോ?  അതിനെ പരിപാലിക്കാമോ?  താങ്കള്‍ സൈനീകാന്‍ ആയതിന്റെ ആവേശത്തില്‍ ഇവിടുത്തെ ചെറുപ്പക്കാര്‍ സൈന്യത്തിലേക്ക് ആകര്‍ഷിക്കപ്പെടും എങ്കില്‍, താങ്കള്‍ ഒരു മരം നടാന്‍ ഇറങ്ങിയാല്‍, പിറകെ മമ്മൂട്ടിയും വരും. പിന്നെ ഓരോരുത്തര്‍ ആയി ഈ കര്‍മം  ഏറ്റെടുത്തോളും.  എല്ലാം കാശിനു വേണ്ടി മാത്രം ആവരുത്.  ഒരു സൈനികന്‍ മരിച്ചാലും ജീവിക്കണം.  അതെ, അവനു മരണം ഇല്ല.  താങ്കളിലെ അഭിനയ പ്രതിഭ മരിച്ചാലും ജീവിയ്ക്കും,. എന്നാല്‍ അങ്ങയില്ലേ  സൈനികനോ?  പ്രകൃതി അമ്മയാണ്.  സമയം കിട്ടുമ്പോള്‍ ഈ അമ്മയ്ക്ക് വേണ്ടി എങ്കിലും കലാ കൈരളിയുടെ  ലെഫ്ടനന്റ്റ്  കേണല്‍ ഒരു യുദ്ധം ചെയ്യുമോ?




തരാം ഒരു കരം
നടാന്‍ ഒരു മരം..

1 comment:

  1. വിനാശങ്ങള്‍ ഏറ്റുവാങ്ങുന്ന ജനതയുടെ ഭാഗത്ത് നിന്നു കൊണ്ടുള്ള കുറേ വിഹ്വലതകളാണ് താങ്കളുടേത്. കാലികമായ ആശയം; നിസ്സഹായതയില്‍ നിലവിളിക്കുന്ന മനുഷ്യന്‍റെ ദീനസ്വരം..ആശംസകള്‍!
    റഫീഖ് നടുവട്ടം

    ReplyDelete